ചലച്ചിത്രം

'പറഞ്ഞത് അങ്ങനെയല്ല, എന്നെ തെറ്റിദ്ധരിച്ചു'; കസബ വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി പാര്‍വതി 

സമകാലിക മലയാളം ഡെസ്ക്

കസബ വിവാദത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാ ണ് നടി പാര്‍വതിക്ക് നേരിടേണ്ടിവന്നത്. ഇന്നും അതിന്റെ പേരിലുള്ള അക്രമണം അവസാനിച്ചിട്ടില്ല. ഈ വിഷയത്തില്‍ പാര്‍വതി പലപ്രാവശ്യം വിശദീകരണം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും കസബ വിവാദത്തെക്കുറിച്ച് പറയുകയാണ് താരം. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്. 

സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവല്‍ക്കരിക്കുന്നതിനെതിരേയാണ് താന്‍ അഭിപ്രായം പറഞ്ഞത് എന്നാണ് പാര്‍വതി വ്യക്തമാക്കിയത്. സിനിമയിലെ സംഭാഷണങ്ങളില്‍ നിന്ന് അവസരം ലഭിച്ചാല്‍ ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത്? എന്തുകൊണ്ട? എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് താരം വിശദീകരണം നല്‍കിയത്.

ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നത്. സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്നു പറഞ്ഞിട്ടില്ല. സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നതായതു കൊണ്ട് അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷേ അങ്ങനെയുള്ള കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവത്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയില്ല എന്നാണ് പറഞ്ഞത്.' പാര്‍വതി വ്യക്തമാക്കി. 2017 ലെ ഐഎഫ്എഫ്‌കെ വേദിയില്‍ വെച്ചാണ് കസബയിലെ മമ്മൂട്ടി കഥാപാത്രത്തെ പാര്‍വതി വിമര്‍ശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി