ചലച്ചിത്രം

"അയ്യോ ഹർത്താൽ ദിനത്തിൽ തീവ്രവാദി" ഹർത്താലിന് സ്കൂട്ടറിൽ ലൊക്കേഷനിലേയ്ക്ക് പുറപ്പെട്ട സലിംകുമാറിനെ 'പിടികൂടി' ട്രോളന്മാർ 

സമകാലിക മലയാളം ഡെസ്ക്

ർത്താൽ ദിനമായിരുന്നിട്ടും സ്കൂട്ടറിൽ ലൊക്കേഷനിലേക്ക് പോകുന്ന നടൻ സലിം കുമാറിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മമ്മൂട്ടി ചിത്രം മധുരരാജയുടെ ലൊക്കേഷനിലേക്ക് പോകുന്നതിന്റെ ദൃശ്യം താരം തന്നെയാണ് പങ്കുവച്ചത്.

''ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക്'എന്നുകുറിച്ചാണ് സലിം കുമാർ തന്റെ ഫേസ്ബുക്ക് പേജിൽ‌ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം മുന്നുറോളം ഷെയറുകളാണ് ചിത്രം നേടിയത്.

താരത്തെ അനുകൂലിച്ചും എതിർത്തും നിരവധിപ്പേരാണ് ഇതിനോടകം കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്തുണയും വിരോധവും പോസ്റ്റിന് കീഴിൽ നടക്കുന്നതിനൊപ്പം അടുത്തിടെ സലിം കുമാറുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെ കോർത്ത് രസകരമായ ട്രോൾ കമന്റുകളും എത്തുന്നുണ്ട്. 
അധോലോകക്കാരും തീവ്രവാദികളും ചിരിക്കാറില്ല മിഷ്ടര്‍, ഹര്‍ത്താല്‍ ദിനത്തില്‍ അല്‍ ഖായിദ നേതാവ് കലാപം സൃഷ്ടിക്കാന്‍ തെരുവില്‍ ചുറ്റി നടക്കുന്നു, ഇന്ന് കറുത്ത ഷര്‍ട്ട് ഇടാഞ്ഞത് കാര്യമായി, അല്‍ തീവ്രവാദി എന്നിങ്ങനെയാണ് ചിത്രത്തിന് കീഴിലുള്ള ട്രോള്‍ കമന്റുകള്‍. 

2010 പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു