ചലച്ചിത്രം

സിനിമയില്‍ ഉമ്മവെക്കില്ലെന്ന് സല്‍മാന്‍, സിനിമയ്ക്ക് പുറത്ത് ഒരുപാട് ഉമ്മ കൊടുക്കുന്നുണ്ടല്ലോ എന്ന് അര്‍ബ്ബാസ്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഗുഡ് ബോയാണ് സല്‍മാന്‍ ഖാന്‍. സിനിമയ്ക്ക് പുറത്ത് അത്ര ക്ലീന്‍ ഇമേജ് അല്ലെങ്കില്‍ സ്‌ക്രീനില്‍ മിസ്റ്റര്‍ പെര്‍ഫെക്റ്റാണ് സല്‍മാന്‍. ഒരു ചുംബന രംഗത്തില്‍പോലും അഭിനയിക്കാന്‍ സല്‍മാന്‍ തയാറാവാറില്ല. മറ്റ് ബോളിവുഡ് താരങ്ങള്‍ നായികയുമായി ഇഴുകിചേര്‍ന്ന് അഭിനയിക്കുമ്പോള്‍ സല്‍മാന്‍ ഇത്തരം രംഗങ്ങളോട് എപ്പോഴും നോ പറയും. തന്റെ ചിത്രങ്ങള്‍ കാണാന്‍ കുട്ടികള്‍ കൂടുതലായി എത്തുന്നുണ്ടെന്നും അവര്‍ ഇത്തരം രംഗങ്ങള്‍ കാണേണ്ടെന്ന് കരുതിയാണ് നഗ്നരംഗങ്ങള്‍ ഒഴിവാക്കുന്നത് എന്നും സല്‍മാന്‍ പറഞ്ഞിട്ടുണ്ട്. 

കപില്‍ ശര്‍മ്മ അവതാരകനായി എത്തുന്ന ചാറ്റ് ഷോയിലും സല്‍മാന്റെ ഗുഡ് ബോയ് ഇമേജ് ചര്‍ച്ചയായി. എന്നാല്‍ ഇത്തവണ കൈയടി വാങ്ങിക്കൂട്ടിയത് സല്‍മാന്‍ അല്ല, താരത്തിനൊപ്പം ചാറ്റ് ഷോയില്‍ പങ്കെടുത്ത അര്‍ബ്ബാസ് ഖാനാണ്. എന്തുകൊണ്ടാണ് ചുംബന രംഗങ്ങളില്‍ അഭിനയിക്കാത്തത് എന്ന ചോദ്യം കപില്‍ ശര്‍മ ചോദിച്ചു. ചുംബനരംഗങ്ങള്‍ സിനിമയില്‍ അനിവാര്യമെന്നു തോന്നിയിട്ടില്ലെന്നും അത്തരം കാര്യങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നുമായിരുന്നു സല്‍മാന്‍ ഖാന്റെ മറുപടി.

സല്‍മാന്‍ പറഞ്ഞ് ഉടന്‍ എത്തി അര്‍ബ്ബാസിന്റെ കൗണ്ടര്‍. സ്‌ക്രീനിനു പുറത്തു ഒരുപാട് ചുംബിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് സ്‌ക്രീനില്‍ ചുംബിക്കുന്നതെന്നത് എന്നായിരുന്നു അര്‍ബ്ബാസ് പറഞ്ഞത്. ഇത് കേട്ട് സല്‍മാന്‍ ഖാന്‍ പോലും ചിരിച്ചുപോയി. സല്‍മാന്റെ ചിരിയില്‍ ചെറിയ ചമ്മലുണ്ടെന്ന ാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ഷോയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍