ചലച്ചിത്രം

അമുദവനും പാപ്പയും എത്താൻ ദിവസങ്ങൾ മാത്രം; പേരൻപ് ട്രെയിലർ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

മുദവൻ എന്ന ടാക്‌സി ഡ്രൈവറുടെയും മകളുടെയും കഥ പറയുന്ന മമ്മൂട്ടി ചിത്രം പേരൻപ് പ്രേക്ഷകരിലേക്കെത്തുന്നു. ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം ഫെബ്രുവരിയിൽ ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും. ഇന്ന് പുറത്തുവിട്ട ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ വൻവരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. 

പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് മമ്മൂട്ടിയുടെ കഥാപാത്രം. മകളായി സാധനയാണ് അഭിനയിച്ചിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് സാധനയുടേത്. 

തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാമാണ് ചിത്രത്തിന്റെ സംവിധാനം. അഞ്ജലി, സമുദ്രക്കനി, അഞ്ജലി  അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പി.എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മാതാവ്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി