ചലച്ചിത്രം

'എന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന് പിറന്നാള്‍ ആശംസകള്‍': മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയുടെ തന്നെ ഹാസ്യസാമ്രാട്ട് എന്നറിയപ്പെടുന്ന താരമാണ് പ്രേഷകര്‍ക്ക് പ്രിയപ്പെട്ട ജഗതീശ്രീകുമാര്‍. ഇന്ന് അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ നടന്‍ മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തു വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ തന്റെ ആശംസ അറിച്ചിരിക്കുന്നത്. 

ഇരുവരും ഒന്നിച്ചിരിക്കുന്ന ഒരു പഴയ ഫോട്ടോക്കൊപ്പം ''എന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന് പിറന്നാള്‍ ആശംസകള്‍'' എന്ന് മോഹന്‍ലാല്‍ കുറിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫോട്ടോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചത്. ഇരുവരും തമ്മിലുള്ള കോംബിനേഷന്‍ സീനികളെക്കുറിച്ചാണ് കൂടുതല്‍ പ്രേഷകരും സംസാരിച്ചത്. അതേസമയം മോഹന്‍ലാല്‍ ജഗതിശ്രീകുമാറിനെ സന്ദര്‍ശിക്കുന്നില്ല എന്ന പരാതിയും ചിലര്‍ ഉന്നയിക്കുന്നുണ്ട്. 

പ്രേം നസീര്‍ -അടൂര്‍ഭാസി കൂട്ട് കെട്ടിന് ശേഷം മലയാള സിനിമയുടെ സൂപ്പര്‍ ഹിറ്റ് സമവാക്യമായിരുന്നു മോഹന്‍ലാല്‍ -ജഗതിശ്രീകുമാര്‍ കോമ്പിനേഷന്‍. ഒരുകാലത്ത് മലയാള സിനിമയില്‍ മോഹന്‍ലാലും ജഗതീശ്രീകുമാറും ഒന്നിച്ച് അഭിനയിച്ച നിരവധി സൂപ്പര്‍ഹിറ്റുകളാണ് മലയാളത്തില്‍ റിലീസ് ചെയ്തത്.  

'കിലുക്കം' എന്ന ഒരൊറ്റ ചിത്രം മതിയാവും ലാല്‍- ജഗതി ജോഡിയുടെ കെമിസ്ട്രിയെ വിലയിരുത്താന്‍. എന്നാല്‍, കിലുക്കത്തിന് മുന്‍പും മോഹന്‍ലാല്‍ താന്‍ അഭിനയിക്കുന്ന ചിത്രങ്ങളില്‍ ജഗതിയുടെ സാന്നിധ്യം അനിവാര്യമാക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. കിലുക്കം ഇവരുടെ കോംബിനേഷന്‍ സീനുകളുടെ ഭംഗി അടയാളപ്പെടുത്താനുള്ള ഒരു ചിത്രമായിരുന്നു എന്ന് മാത്രം.

നിര്‍ഭാഗ്യവശാല്‍ വലിയൊരു വാഹനാപകടത്തെ തുടര്‍ന്ന് ആറ് വര്‍ഷത്തോളമായി അദ്ദേഹം സിനിമാലോകത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്. 2012 മാര്‍ച്ച് മാസത്തില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തം ജഗതിയെ സിനിമയില്‍ നിന്ന് അകറ്റി. ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്