ചലച്ചിത്രം

'ഞാന്‍ ഡിപ്രഷനിലാണ്, ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങള്‍ നല്‍കിയതിന് നന്ദി'; ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് നേഹ കക്കര്‍

സമകാലിക മലയാളം ഡെസ്ക്

താന്‍ ഡിപ്രഷനിലാണെന്ന് തുറന്ന് പറഞ്ഞ് ഗായിക നേഹ കക്കര്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് തന്റെ അവസ്ഥയെക്കുറിച്ച് നേഹ തുറന്ന് പറഞ്ഞത്. തന്നെ ജീവിക്കാന്‍ വിടാതെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അനാവശ്യം പറഞ്ഞ് നടക്കുന്ന നെഗറ്റീവ് മനുഷ്യരാണ് തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടത് എന്നാണ് നേഹ പറയുന്നത്.

'അതേ ഞാന്‍ ഡിപ്രഷനിലാണ്. ലോകത്തിലെ എല്ലാ നെഗറ്റീവ് മനുഷ്യര്‍ക്കും നന്ദി, എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങള്‍ സമ്മാനിക്കാന്‍ നിങ്ങള്‍ക്കായി. നിങ്ങള്‍ വിജയിച്ചു, ആശംസകള്‍.'  നേഹ കുറിച്ചു. എന്നാല്‍ ഒരു വ്യക്തിയെക്കുറിച്ചല്ല താന്‍ പറയുന്നതെന്നും നെഗറ്റീവായ നിരവധി പേരെക്കുറിച്ചാണ് തന്റെ കുറിപ്പെന്നും നേഹ കൂട്ടിച്ചേര്‍ത്തു. 

ഞാന്‍ ഒരു കാര്യം വ്യക്തമാക്കാം. ഒന്നോ രണ്ടോ ആളുകള്‍ കാരണമല്ല ഞാന്‍ ഇങ്ങനെയായത്. എന്റെ സ്വകാര്യ ജീവിതം ജീവിക്കാന്‍ ലോകത്തിലെ ഒരുവിഭാഗം അനുവദിക്കാത്തതുകൊണ്ടാണ്. എന്റെ ഗാനങ്ങളും എന്നെയും ഇഷ്ടപ്പെടുന്ന എല്ലാവരോടും നന്ദി. എന്നാല്‍ ഞാന്‍ ആരാണെന്നോ എന്റെ പ്രശ്‌നങ്ങള്‍ എന്താണെന്നോ അറിയാത്തവര്‍ എന്നെക്കുറിച്ച് മോശം പറയുന്നവരെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഞാന്‍ അപേക്ഷിക്കുകയാണ്, ദയവായി എന്നെ സന്തോഷത്തോടെ ജീവിക്കാന്‍ അനുവദിക്കൂ.' തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടരുതെന്നും തന്നെ മുന്‍വിധിയോടെ നോക്കിക്കാണരുതെന്നും നേഹ കൂട്ടിച്ചേര്‍ത്തു. 

നടന്‍ ഹിമാഷ് കൊഹ് ലിയുമായി പ്രണയത്തിലായിരുന്ന നേഹ. എന്നാല്‍ അടുത്തിടെ ഹിമാഷിനെ നേഹ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ ഇരുവരും പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. ഇത് സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം