ചലച്ചിത്രം

പ്രിയ വാര്യര്‍ അല്ല, നായിക അഡാര്‍ ലൗവിലെ കൂട്ടുകാരി നൂറിന്‍; അഡാര്‍ ലൗന് കാത്തുനില്‍ക്കാതെ പുതിയ നായകനേയും നായികയേയും പ്രഖ്യാപിച്ച് ഒമര്‍ ലുലു

സമകാലിക മലയാളം ഡെസ്ക്

മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെയാണ് അഡാര്‍ ലൗ വാര്‍ത്തകളില്‍ നിറയുന്നത്. പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ ലോക ശ്രദ്ധ നേടിയതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ വളരെ പെട്ടെന്നാണ് പ്രിയ വാര്യരോടുള്ള ആരാധന ഹേറ്റ് കാമ്പെയ്‌നിലേക്ക് വഴിമാറിയത്. പാട്ട് ഇറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ചിത്രം റിലീസ് ചെയ്തിട്ടില്ല. അതിന് മുന്‍പ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. 

എന്നാല്‍ പ്രിയ വാര്യര്‍ അല്ല ചിത്രത്തില്‍ നായികയായി എത്തുന്നത്. അഡാര്‍ ലൗവില്‍ തന്നെ അഭിനയിച്ച നൂറിന്‍ ഷെരിഫാണ് ചിത്രത്തില്‍ നായികയാവുന്നത്. ഫേയ്‌സ്ബുക്കിലൂടെയാണ് ഒമര്‍ പ്രഖ്യാപനം നടത്തിയത്. ഇതോടെ പുതിയ ചിത്രത്തിലും നായിക പ്രിയ വാര്യരാണെന്ന ചര്‍ച്ചയ്ക്കാണ് വിരാമമായിരിക്കുന്നത്. അഫ്‌നാദാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പുതിയ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നൂറിന്റേയും അഫ്‌നാദിന്റേയും ചിത്രത്തോടൊപ്പം അടുത്ത പടത്തിലെ നായകനും നായികയും എന്ന കുറിപ്പാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മികച്ച വിജയം നേടിയ ഹാപ്പി വെിഡിംഗ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഒമര്‍ അഡാര്‍ ലൗ സംവിധാനം ചെയ്യുന്നത്. മാണിക്യമലരായ പൂവിയിലെ പ്രിയ- റോഷന്‍ കോമ്പിനേഷന്‍ ഹിറ്റായതോടെ സിനിമ മാറ്റി എഴുതി ഇരുവര്‍ക്കും പ്രാധാന്യം നല്‍കുന്ന രീതിയിലാക്കിയെടുക്കുകയായിരുന്നു. ഇതാണ് ചിത്രം വൈകാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം 14 നാണ് അഡാറ് ലൗ തീയെറ്ററില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു