ചലച്ചിത്രം

റാണ ദഗുബട്ടിയുടെ സഹോദരന്റെ പെരുമാറ്റം എന്നെ കരയിപ്പിച്ചു ; തുറന്നുപറഞ്ഞ് നടി സൗമ്യ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : നടന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരനും നിര്‍മാതാവുമായ അഭിറാം ദഗ്ഗുബട്ടിയുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്ന് നടി സൗമ്യ ജാനു. 2013 ല്‍ പുറത്തിറങ്ങിയ തടകാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൗമ്യ അക്കാര്യം തുറന്നു പറഞ്ഞത്.  

നാഗ ചൈതന്യ, തമന്ന, ആന്‍ഡ്രിയ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെയാണ്  സൗമ്യ അവതരിപ്പിച്ചത്. രാമനായ്ഡു സ്റ്റുഡിയോയിലായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയുടെ സെറ്റിലേക്ക് വളരെ വേഗത്തില്‍ കാര്‍ ഓടിച്ച് റാണയുടെ സഹോദരന്‍ അഭിറാം വന്നു. അഭിറാം എന്നോട് ഹായ് പറഞ്ഞു, ഞാന്‍ തിരിച്ചും. അദ്ദേഹം എന്നേക്കാള്‍ ഇളയതാണ്, മാത്രമല്ല സ്വഭാവത്തില്‍ കുട്ടിത്തം വിട്ടുമാറിയിട്ടില്ല. പക്ഷേ എനിക്കെന്തോ അഭിറാമിനോട് സംസാരിക്കാന്‍ ഭയമായിരുന്നു. 

ഞാന്‍ അഹങ്കാരിയാണെന്ന് എന്ന് ചിന്തിച്ചത് കൊണ്ടാണോ എന്ന് അറിയില്ല, അദ്ദേഹം എന്റെ വണ്ടി ഒരുപാട് ദൂരെ കൊണ്ട് പാര്‍ക്ക് ചെയ്യിച്ചു. രണ്ടു വട്ടം അത് ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. ഞാന്‍ കാരവനില്‍ ഇരുന്ന് കരഞ്ഞു. അവസാനം നാഗചൈതന്യയോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അദ്ദേഹം അഭിറാമിനെ വിളിച്ച് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. പിന്നീട് അഭിറാം അത്തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് സൗമ്യ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

'മമ്മൂട്ടി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും, ആ പരിപ്പ് ഇവിടെ വേവില്ല'; പിന്തുണ

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?; ഗംഭീറിന്റെ ചോയ്‌സ് ഇങ്ങനെ

'നെഞ്ചിലേറ്റ ക്ഷതം മരണകാരണമായി'; തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''