ചലച്ചിത്രം

ചുംബനരംഗങ്ങളുടെ പേരില്‍ ഭാര്യ തല്ല് കൂടിയിട്ടില്ല; സ്ത്രീയ്ക്കും പുരുഷനും ആ സ്വാതന്ത്ര്യം വേണം: ടൊവിനോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമയില്‍ ചുംബന രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ ഭാര്യ തല്ല് കൂടിയിട്ടില്ലെന്ന് നടന്‍ ടൊവിനോ തോമസ്. അത് ജോലിയുടെ ഭാഗമാണെന്ന് ഉള്‍കൊള്ളാന്‍ ഭാര്യയ്ക്ക് കഴിയാറുണ്ടെന്ന് ടൊവിനോ പറഞ്ഞു. പലകാര്യങ്ങളിലും ഞങ്ങള്‍ തല്ല് കൂടാറുണ്ട്. എന്നാല്‍ ചുംബനത്തിന്റെ പേരില്‍ ഇതുവരെ തല്ല് കൂടിയിട്ടില്ലെന്നും ടൊവിനോ പറഞ്ഞു. 

ഞാന്‍ ചെയ്യുന്ന സിനിമകളിലെ  നിലപാടുകള്‍, രാഷ്ട്രീയം എല്ലാം എന്റെതാവണമെന്നില്ല. അത് ആ സിനിമയില്‍ കഥാപാത്രം സംസാരിക്കുന്നതാണ്. അതുമായി തന്നെ ബന്ധിപ്പിക്കരുത്. ചില ചിത്രങ്ങളില്‍ ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നത് ആ കഥാപാത്രത്തിന് ആവശ്യമായതിനാലാണ്. തനിക്ക് അമ്മയുണ്ട്, സഹോദരിയുണ്ട്, ഭാര്യയുണ്ട്, മകളുണ്ട്. അതിന് യോജിച്ചരീതിയിലാണ് പൊതുസമൂഹത്തില്‍ തന്റെ ഇടപെടലെന്നും ടൊവിനോ പറഞ്ഞു. 

സ്‌നേഹിക്കുന്നവര്‍ പൊതു ഇടങ്ങളില്‍ ചുംബിക്കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ എല്ലാവരും പരസ്പരം പൊതുഇടങ്ങളില്‍ ചുംബിക്കണമെന്ന തോന്നല്‍ തനിക്കില്ല. ഇത് ഒരു സമരരൂപമാകുന്നതിനോടും യോജിപ്പില്ലെന്നും ടൊവിനോ പറഞ്ഞു. സിനിമയില്‍ അഭിനയിക്കണമെന്ന് അടങ്ങാത്ത ആഗ്രഹം ഉണ്ടായപ്പോള്‍ ചിലപ്പോള്‍ ചുംബനരംഗം ഉള്‍പ്പടെയുള്ള സീനുകളില്‍ അഭിനയിക്കേണ്ടിവരുമെന്നും  അതില്‍ വിഷമം തോന്നരുതെന്ന് താന്‍ അച്ഛനോട് പറഞ്ഞപ്പോള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിയോട് പറയൂ എന്നായിരുന്നു മറുപടി. 

തന്റെ വിവാഹം പ്രേമവിവാഹമായതുകൊണ്ട് തന്നെ പറ്റി നേരത്തെ തന്നെ അവള്‍ക്ക് അറിയാമായിരുന്നു. അവള്‍ക്ക് സിനിമയിലെ തന്റെ ആണ്‍ സുഹൃത്തുക്കളെയും പെണ്‍ സുഹൃത്തുക്കളെയും അറിയാം. പിന്നെ ഒരാളുടെ ഉയര്‍ച്ചയുടെ ഉറവിടം പ്രധാനമായും അയാളുടെ കുടുംബമാണ്. നാളെ ചിലപ്പോള്‍ ഇപ്പോള്‍ കിട്ടുന്ന സിനിമ, പണം, പ്രശസ്തി എന്നിവ ഇല്ലാതാകാം. അപ്പോഴും നമു്ക്ക് വേണ്ടത് സിനിമയാണ്. ഭാര്യയോടുള്ള അതേ ഇഷ്ടമാണ് സിനിമയോടെന്നും  ടൊവിനോ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ