ചലച്ചിത്രം

'പറഞ്ഞത് പ്രവര്‍ത്തിച്ചതിന് നന്ദി'; പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനത്തെ പ്രശംസിച്ച് കമല്‍ ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

പുതുവര്‍ഷത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്ന വിവരം പ്രകാശ് രാജ് പുറത്തുവിട്ടത്. അപ്പോള്‍ മുതല്‍ നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ചും ആശംസകള്‍ അറിയിച്ചും രംഗത്തെത്തിയത്. ഇപ്പോള്‍ പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് കമല്‍ ഹാസന്‍. ആശംസയ്‌ക്കൊപ്പം പറഞ്ഞ വാക്ക് പ്രാവര്‍ത്തികമാക്കിയതിന് നന്ദിയും കമല്‍ ഹാസന്‍ അറിയിച്ചു. 

'എന്റെ സുഹൃത്ത് പ്രകാശ് രാജിന്റെ രാഷ്ട്രീയ യാത്രയ്ക്ക് എല്ലാ ആശംകസളും. പറഞ്ഞത് പ്രവര്‍ത്തിച്ചതിന് നന്ദി' ട്വിറ്ററിലൂടെയാണ് സൂപ്പര്‍താരം ആശംസ അറിയിച്ചത്. പുതുവര്‍ഷത്തില്‍ രാഷ്ട്രീയപ്രവേശനം വെളിപ്പെടുത്തിയതിന് പിന്നാലെ ബാംഗളൂരുവിലെ സെന്‍ട്രല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏത് പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടായിരിക്കും മത്സരിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. 

കമല്‍ഹാസനും രജനീകാന്തിനും പിന്നാലെയാണ് പ്രകാശ് രാജും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് 'മക്കള്‍ നീതി മയ്യം' എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ കമല്‍ഹാസന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ