ചലച്ചിത്രം

'ഒരു ക്യൂട്ട് പ്രൊപ്പോസല്‍ സീന്‍'; അളള് രാമേന്ദ്രനിലെ മനോഹര പ്രണയ ഗാനം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ ( വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അളള് രാമേന്ദ്രന്‍. കുഞ്ചാക്കോ ബോബന്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണിത്.

കൃഷ്ണശങ്കര്‍,അപര്‍ണ ബാലമുരളി,ചാന്ദ്‌നി ശ്രീധര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയിലെ ആദ്യ ഗാനം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. മണിക്കൂറുകള്‍ക്കകം നാലുലക്ഷത്തോളം പേരാണ് ഈ പ്രണയഗാനം കണ്ടത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഒരു പ്രണയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. 

ആരും കാണാതെ എന്നു തുടങ്ങുന്ന ഹരിനാരായണന്‍ രചിച്ച പാട്ട് അദീഫ് മുഹമ്മദാണ് പാടിയിരിക്കുന്നത്. ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയ പോരാട്ടം എന്ന ചിത്രത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണ് അളള് രാമേന്ദ്രന്‍. ചിത്രം അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ചിത്രം നിര്‍മ്മിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം