ചലച്ചിത്രം

ഹൃത്വിക്കിനോടും സുസൈനോടും ആരാധകർ ചോദിച്ചുപോയി; വീണ്ടും ഒരുമിച്ചുകൂടെ, എന്തിന് വേർപിരിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

നീണ്ട 14 വർഷത്തെ ദമ്പത്യത്തിന് ശേഷം 2014ലാണ് ബോളീവുഡ് താരം ഹ‌ൃത്വിക് റോഷനും സുസൈൻ ഖാനും വേർപിരിഞ്ഞത്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. വിവാഹ ബന്ധം വേർപ്പെടുത്തിയെങ്കിലും സാധാരണ ദമ്പതികളെപ്പോലെ കാണാതെയോ സംസാരിക്കാതെയോ അല്ല ഇവർ ജീവിക്കുന്നത്. ഇടയ്ക്കിടയ്ക്ക് കുട്ടികളോടൊപ്പം യാത്ര പോകുകയും ആഘോഷങ്ങളിൽ ഒരുമിച്ച് പങ്കെടുക്കാറുമുണ്ട്. അതുകൊണ്ടുതന്നെ വേർപിരിഞ്ഞെങ്കിലും ഇന്നും ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ് ഹൃത്വിക്കും സുസൈനും.

ഹൃത്വിക്കിന്റെ നാൽപ്പത്തിയഞ്ചാം പിറന്നാളിന് സുസൈൻ നേർന്ന ആശംസയാണ് സോഷ്യൽ മീഡ‍ിയയിൽ ഇപ്പോൾ ചർച്ചാ വിഷയം. എന്റെ എക്കാലത്തെയും പ്രിയ സുഹൃത്തിന്, ആത്മാംശത്തിന് പിറന്നാൾ ആശംസിക്കുന്നുവെന്നാണ് സുസൈൻ കുറിച്ചത്. ഒപ്പം ഹൃത്വിക്കിനൊപ്പമുള്ള മനോഹരമായ ചിത്രവും പങ്കുവെച്ചു. 

ചിത്രങ്ങളും സുസൈന്റെ ആശംസയും കണ്ട ആരാധകർ ചോദിച്ചുപോയി, ഇത്രയും സ്നേഹമുണ്ടെങ്കിൽ നിങ്ങൾക്ക് വീണ്ടും ഒരുമിച്ചുകൂടെ? എന്തിനാണ് ബന്ധം വേർപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു