ചലച്ചിത്രം

അസുരനായി പ്രതികാരത്തിനൊരുങ്ങുന്നു; പുതിയ മെയ്ക്ക് ഓവർ പുറത്തുവിട്ട് ധനുഷ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് കൂട്ടുക്കെട്ടാണ് വെട്രിമാരന്‍- ധനുഷ്. ഇരുവരും ഒന്നിച്ചപ്പോള്‍ പൊല്ലാതവൻ, ആടുകളം, വട ചെന്നൈ തുടങ്ങിയ മികച്ച ചിത്രങ്ങളാണ് തമിഴകത്ത് പിറന്നത്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് അസുരന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു. 

ഇപ്പോഴിതാ ചിത്രത്തിനായുള്ള പുതിയ മേയ്ക്ക് ഓവര്‍ ധനുഷ് പുറത്തുവിട്ടു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ധനുഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

പ്രതികാര കഥയുടെ പശ്ചാത്തലം തന്നെയാണ് അസുരനെന്ന പുതിയ സിനിമയുടേയും പ്രമേയം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തമിഴ് എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന