ചലച്ചിത്രം

'കാതലേ കാതലേ' പാടി മലയാളിയായ ഗോവിന്ദ് വസന്ത്; കണ്ണുനിറഞ്ഞ് തൃഷ ( വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യ ഒന്നടങ്കം നെഞ്ചേറ്റിയ തമിഴ് ചിത്രമാണ് വിജയ് സേതുപതിയുടെ 96. ചിത്രത്തിന്റെ പ്രമേയത്തിനൊപ്പം ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു. ചിത്രത്തില്‍ ഗ്രദ്ധ പിടിച്ചുപറ്റിയ ഗാനങ്ങള്‍ ഒരുക്കിയത് മലയാളിയായ ഗോവിന്ദ് വസന്തയാണ്. ബിഹൈന്‍വുഡ്‌സ് അവാര്‍ഡ്ദാന ചടങ്ങില്‍ ഗോവിന്ദിന്റെ പ്രകടനം കണ്ട് കണ്ണ് നിറയുന്ന തൃഷയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

മികച്ച സംഗീത സംവിധായകനുള്ള ബിഹൈന്‍വുഡ്‌സ് അവാര്‍ഡ്‌സിന് ഗോവിന്ദാണ് അര്‍ഹനായത്. അവതാരകരുടെ ആവശ്യ പ്രകാരം ചടങ്ങില്‍ ഗോവിന്ദ് ചിത്രത്തിലെ ശ്രദ്ധേയ ഗാനം 'കാതലേ കാതലേ'  വയലിന്‍ വായിച്ച് അവതരിപ്പിച്ചിരുന്നു. ഗാനം ആസ്വദിച്ച് തൃഷയുടെ കണ്ണുകള്‍ ഈറനണിയുന്നതാണ് വീഡിയോയിലുള്ളത്. ഗോവിന്ദിന്റെ പ്രകടനത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് പ്രോത്സാഹിപ്പിച്ചത്.തൃഷയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം നിരുപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരേ പോലെ ഏറ്റുവാങ്ങിയിരുന്നു. 

അവാര്‍ഡ് ദാന ചടങ്ങില്‍ തൃഷയെ കൂടാതെ 96ലെ മറ്റു അഭിനേതാക്കളും എത്തിയിരുന്നു. ഇതേ ഗാനത്തിന് ഗായിക ചിന്മയിക്ക് വോയ്‌സ് ഓഫ് ഇയര്‍ അവാര്‍ഡ് ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍