ചലച്ചിത്രം

'കുട്ടി ഏത് ഭാഷയാണ് സംസാരിക്കുന്നത്?'; സായയുടെ മലയാളം കേട്ട് ഗതികെട്ട് പ്രണവ് ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

റെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍-അരുണ്‍ ഗോപി കൂട്ടുകെട്ടിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കിനും ട്രെയിലറിനും ഒക്കെ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേരളത്തിലും യുഎഇയിലുമൊക്കെയായി ഓഡിഷന്‍ നടത്തിയാണ് പ്രണവിന് നായികയെ കണ്ടെത്തിയത്. 

ഇപ്പോള്‍ ഷൂട്ടിങ് സെറ്റിലെ പ്രണവ് മോഹന്‍ലാലുമായുള്ള അഭിയന അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുയാണ് ചിത്രത്തിലെ നായിക സായ ഡേവിഡ്. പ്രണവിന് ഒരിക്കലും തന്റെ മലയാളം മനസിലായിരുന്നില്ലെന്നും അതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയെന്നും സായ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

ഒരു സൂപ്പര്‍സ്റ്റാറിന്റെ മകന്‍ എന്ന ഭാരമില്ലാതെയാണ് പ്രണവ് ഇടപെടുന്നത്. അദ്ദേഹം വളരെ വിനയമുള്ള ആളാണ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് കുറച്ചു ദിവസം തനിക്കും പ്രണവിനും റിഹേഴ്‌സല്‍ ഉണ്ടായിരുന്നുവെന്നും ഇത് കൂടുതല്‍ അടുക്കാന്‍ സഹായിച്ചുവെന്നും സായ പറയുന്നു. 

എന്റെ മലയാളം അപ്പുവിന് മനസിലാകുമായിരുന്നില്ല. ഒരുപാട് തവണ അരുണ്‍ ഗോപിക്ക് കട്ട് പറയേണ്ടിവന്നു. കുട്ടി ഏത് ഭാഷയിലാ സംസാരിക്കുന്നത് എന്ന് അപ്പു ചോദിക്കുമായിരുന്നു. എന്റെ ഡയലോഗുകള്‍ പറഞ്ഞു കഴിയുമ്പോള്‍ അപ്പു തനിക്ക് പറയാനുള്ള ഡയലോഗുകള്‍ മറന്നുപോകും. എന്റെ മലയാളം കേട്ടാല്‍ തന്റെ മലയാളം മറന്നുപോകുമെന്ന് അപ്പു അരുണിനോട് പറഞ്ഞു- ബെംഗലൂരു സ്വദേശിയായ സായ പറയുന്നു. 

അമ്മ കാരണമാണ് സിനിമയിലേക്ക് താന്‍ എത്തപ്പെട്ടതെന്നും അമ്മയാണ് പ്രണവ് ചിത്രമായാതിനാല്‍ നിര്‍ബന്ധിച്ച് ഓഡിഷന് അയച്ചതെന്നും സായ പറയുന്നു. സംവിധായകന്‍ അരുണ്‍ ഗോപി തന്നെ സ്വതന്ത്രയായി വിടുകയായിരുന്നുവെന്നും ക്ഷമയോടെ തെറ്റുകള്‍ പറഞ്ഞുതന്നുവെന്നും സായ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ