ചലച്ചിത്രം

മകരവിളക്ക് കാണാന്‍ ജയം രവി സന്നിധാനത്ത്: കൂടെ കളക്ടര്‍ ബ്രോയും, സെല്‍ഫി വൈറല്‍

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം: പ്രശസ്ത തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജയം രവി സന്നിധാനത്ത്. കടുത്ത അയ്യപ്പ ഭക്തനായ ജയം രവി മകരവിളക്ക് കാണാനാണ് ശബരിമലയിലെത്തിയത്. താരം കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതിലുള്ള നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയത്. 

ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് കാണാനായി ക്ഷേത്രസന്നിധിയിലെത്തുന്നത്. ഇത്തവണ താരത്തിന്റെ കൂടെ കേരളത്തിന്റെ സ്വന്തം കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐഎഎസും ഉണ്ടായിരുന്നു എന്നതാണ് വേറൊരു പ്രത്യേകത. ജയംരവിയോടൊപ്പം പ്രശാന്ത് നായര്‍ പങ്കുവെച്ച സെല്‍ഫി ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമായിട്ടുണ്ട്. 

സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നതെന്ന് താരം വ്യക്തമാക്കി. മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഉടന്‍ മലയാള സിനിമയുടെ ഭാഗമാവുമെന്നും ജയംരവി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''