ചലച്ചിത്രം

'ആദ്യ സിനിമയില്‍ പത്ത് ചുംബനങ്ങള്‍, ഇനി പുറത്തിറങ്ങാനുള്ള ചിത്രത്തില്‍ ഒരു ചുംബനം മാത്രം'; പുരോഗമനമില്ലേ എന്ന് ഇമ്രാന്‍ ഹാഷ്മി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ ചുംബിക്കാന്‍ ഇമ്രാന്‍ ഹാഷ്മി കഴിഞ്ഞിട്ടേ മറ്റൊരാളുള്ളൂ. അഭിനയിച്ച സിനിമകളിലെല്ലാം ചുംബനം മസ്റ്റാ. എന്നാല്‍ തനിക്ക് ചുംബിച്ച് മതിയായി എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. ഇനി തന്റെ ചിത്രങ്ങളില്‍ അനാവശ്യ ചുംബനങ്ങളുണ്ടാകില്ലെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്. ചുംബന സ്‌പെഷ്യലിസ്റ്റ് എന്ന ടാഗ്തന്നെ ഒഴിവാക്കാന്‍ തെരഞ്ഞെടുക്കുന്ന സിനിമകളില്‍ തന്നെ മാറ്റം വരുത്തിയിരിക്കുകയാണ് ഇമ്രാന്‍. 

ഇനി പുറത്തിറങ്ങാനുള്ള വൈ ചീറ്റ് ഇന്ത്യ എന്ന സിനിമയില്‍ ഒരു ചുംബനം മാത്രമാണുള്ളത്. എന്നാല്‍ ഇനിയുള്ള ചിത്രങ്ങളില്‍ ഒരു ചുംബനം പോലും ഉണ്ടാകില്ല എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. മര്‍ഡര്‍ സിനിമയില്‍ മല്ലിക ഷരാവത്തിനെ ചുംബിച്ചാണ് ഇമ്രാന്‍ സിനിമയിലേക്ക് വരുന്നത്. ഇതിലെ ചുംബനങ്ങള്‍ കണ്ടാണ് ഇമ്രാന്‍ ഹാഷ്മിക്ക് നിറയെ ചിത്രങ്ങള്‍ കിട്ടിത്തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ അധികം ചുംബിക്കാത്തത് വലിയ പുരോഗതിയാണെന്നാണ് താരം പറയുന്നത്. 

ആദ്യത്തെ തന്റെ ചിത്രത്തില്‍ പത്ത് പ്രാവശ്യം ചുംബിച്ചു. ഇനി റിലീസ് ചെയ്യാനുള്ള ചിത്രത്തില്‍ ഒരു ചുംബനമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ പുരോഗതിയാണ്. ഇമ്രാന്‍ പറഞ്ഞു. ചിത്രത്തില്‍ ചുംബനം ഉണ്ടാവില്ലെന്ന് താനും സംവിധായകനും തീരുമാനിച്ചിരുന്നെന്നും എന്നാല്‍ നിര്‍മാതാവിന്റെ നിര്‍ബന്ധത്തിലാണ് ഒരു ചുംബനം ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

വിദ്യാഭ്യാസ രംഗത്തിലെ കള്ളത്തരങ്ങളെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. ചീറ്റ് ഇന്ത്യ എന്നാണ് സിനിമയ്ക്ക് ആദ്യം പേര് നല്‍കിയിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡാണ് വൈ ചീറ്റ് ഇന്ത്യ എന്നാക്കി മാറ്റിയത്. പുതിയ പേരിലൂടെ അര്‍ത്ഥമാക്കുന്നത് എന്താണെന്നുപോലും തനിക്ക് അറിയില്ലെന്നാണ് ഇമ്രാന്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു