ചലച്ചിത്രം

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ മാത്രമല്ല, ഇനി പ്രണവ് ചിത്രങ്ങളിലും ആ മുഖം കാണാം; ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പൊലീസായി ആന്റണി പെരുമ്പാവൂര്‍

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിന്റെ സന്തതസഹചാരിയാണ് ആന്റണി പെരുമ്പാവൂര്‍. സൂപ്പര്‍താരത്തിനൊപ്പം എപ്പോഴും എവിടെയും ആന്റണിയുണ്ടാകും. മാത്രമല്ല. മോഹന്‍ലാലിന്റെ സിനിമകളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമായിരിക്കും.കിലുക്കം മുതല്‍ ഒടിയന്‍ വരെയുള്ള ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ ആന്റണി പെരുമ്പാവൂര്‍ എത്തിയിട്ടുണ്ട്. പ്രണവ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതോടെ ആന്റണിക്ക് അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണവും കൂടിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ സിനിമകളില്‍ മാത്രമല്ല പ്രണവിന്റെ സിനിമയിലും ഭാഗമാകാവുകയാണ് ആന്റണി.

പ്രണവിന്റെ ആദ്യ ചിത്രമായ ആദിയ്ക്ക് പിന്നാലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭാഗമാവുകയാണ് അദ്ദേഹം. എപ്പോഴത്തേയുംപോലെ വന്നു പോകുന്ന കഥാപാത്രമായല്ല അല്‍പ്പം പ്രാധാന്യമുള്ള റോളിലാണ് ഇതില്‍ എത്തുന്നത്. ആന്റണി ബാവൂര്‍ എന്ന പൊലീസ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. പ്രണവിന്റെ ആദിയില്‍ ആന്റണി പെരുമ്പാവൂരായി തന്നെയായിരുന്നു എത്തിയത്. 

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, ഗോകുല്‍ സുരേഷ് എന്നിവരാണ് മറ്റു താരങ്ങള്‍. പുതുമുഖം സായ ഡേവിഡ് നായികയാകുന്നു. ചിത്രം ജനുവരി 26ന് തിയറ്ററുകളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ