ചലച്ചിത്രം

ദീപികയുടെ പേരിൽ എനിക്ക് അറിയപ്പെടേണ്ട; മുൻകാമുകൻ വിശേഷണം വേണ്ടെന്ന് നിഹാർ പാണ്ഡ്യ 

സമകാലിക മലയാളം ഡെസ്ക്

ങ്കണ റണാവത്ത് ചിത്രം 'മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് നിഹാര്‍ പാണ്ഡ്യ. ബോളിവുഡ് വിശേഷങ്ങൾക്കും മുൻപേ നടി ദീപിക പദുക്കോണിന്റെ കാമുകനായി വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട് നിഹാർ. എന്നാൽ ഇപ്പോഴും തുടരുന്ന ദീപികയുടെ മുൻ കാമുകൻ എന്ന വിശേഷണത്തിൽ അസ്വസ്ഥനാണ് താരം. 

മണികർണികയുടെ റിലീസുമായി ബന്ധപ്പെട്ട വാർത്തകളിലെല്ലാം നിഹാറിനെ ദീപികയുടെ മുൻ കാമുകൻ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഈ വിശേഷണം തനിക്ക് ഇഷ്ടമാകുന്നില്ലെന്ന് താരം തുറന്നുപറഞ്ഞുകഴിഞ്ഞു. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരാളുടെ പേരില്‍ അറിയപ്പെടുന്നതില്‍ താല്‍പര്യമില്ല, എന്നായിരുന്നു നിഹാറിന്റെ വാക്കുകൾ. 

മണികര്‍ണികയുടെ റീലീസിന് ശേഷം ഗായിക നീതി മോഹനുമായുള്ള വിവാഹത്തിന് ഒരുങ്ങുകയാണ് നിഹാർ. വിവാഹാശംസ നേർന്നവർക്ക് നന്ദി അറിയിക്കുന്നതിനൊപ്പമാണ് മുൻ കാമുകനെന്ന വിശേഷണത്തോടുള്ള എതിർപ്പ് താരം പ്രകടിപ്പിച്ചത്. 

സിനിമയിൽ എത്തുന്നതിന് മുൻപ് ദീപിക മോഡലിങിൽ സജീവമായിരുന്ന കാലത്താണ് നിഹാറുമായി പ്രണയത്തിലാകുന്നത്. ദീപിക അഭിനയരം​ഗത്തേക്ക് എത്തുന്നതിന് മുമ്പേ ആ ബന്ധം തകർന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്