ചലച്ചിത്രം

'അപ്പാവെ പുടിക്കലയാ, സൊല്ല് പാപ്പാ'; മകള്‍ക്കുവേണ്ടി പട്ടിക്കുട്ടിയായി മമ്മൂട്ടി; നെഞ്ചുരുക്കും ഈ രംഗം

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി ദേശിയ പുരസ്‌കാര ജേതാവ് റാം സംവിധാനം ചെയ്ത പേരന്‍പിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്. അതോടെ ചിത്രത്തിനായുള്ള പ്രതീക്ഷയും ഉയര്‍ന്നിരിക്കുകയാണ്. നെഞ്ചുരുക്കുന്ന അഭിനയമാണ് മമ്മൂട്ടി കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പിണങ്ങിയിരിക്കുന്ന മകള്‍ക്കു മുന്നില്‍ പട്ടിക്കുട്ടിയായി അഭിനയിക്കുന്ന അമുദനെയാണ് രംഗത്തില്‍ കാണുന്നത്. എന്നാല്‍ പട്ടിക്കുട്ടിയായി അഭിനയിച്ചിട്ടും മകളുടെ മുഖത്ത് ചിരിനിറഞ്ഞില്ല. ഇതോടെ നിരാശയിലായ അമുദന്‍ തന്നെ ഇഷ്ടമല്ലേ എന്നാണ് മകളോട് ചോദിക്കുന്നത്. ഹൃദയസ്പര്‍ശിയായ രംഗം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പില്‍ പറയുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം അമുദന്‍ പഴയ മമ്മൂട്ടിയെ തിരികെ കൊണ്ടുവന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. സാധന, അഞ്ജലി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്