ചലച്ചിത്രം

'ഇന്ന് ഞാന്‍ ഏത് ഡ്രെസ്സിടും?' ഒടുവില്‍ അച്ഛന്റെ ഷര്‍ട്ട് അടിച്ചു മാറ്റി അനുപമ പരമേശ്വരന്‍ 

സമകാലിക മലയാളം ഡെസ്ക്

കാഷ്വല്‍ വസ്ത്രങ്ങളാണെങ്കിലും ഡിസൈനല്‍ വേഷങ്ങളാണെങ്കിലും സെലിബ്രിറ്റികളുടെ പുത്തല്‍ ഫാഷണ്‍ പരീക്ഷണങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഹിറ്റ് ചിത്രം പ്രേമത്തിലെ ചുരുളന്‍മുടിക്കാരി മേരിയായി എത്തി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ നടി അനുപമ പരമേശ്വരനും ഫാഷന്‍ വിഷയങ്ങളില്‍ ഒട്ടും പിന്നിലല്ല. പക്ഷെ ഇക്കുറി അനുപമയുടെ ഫാഷണ്‍ പരീക്ഷണത്തിന് ഒരു വ്യത്യസ്തതയുണ്ട്. പ്രമുഖ ഡിസൈനര്‍മാരുടെ പേരുകളൊന്നും ഈ പുത്തന്‍ ലുക്കിന്റെ ക്രെഡിറ്റ് നേടാനില്ല. മറിച്ച് കോസ്റ്റിയൂം കേര്‍ട്ടസി താരത്തിന്റെ അച്ഛന് സ്വന്തം. 

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിലാണ് അച്ഛന്റെ ഷര്‍ട്ട് അടിച്ചുമാറ്റി അനുപമയുടെ പരീക്ഷണം. ഷര്‍ട്ട് അച്ഛന്റെ കബോര്‍ഡില്‍ നിന്ന് അടിച്ചുമാറ്റിയതാണെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയതും. അച്ഛനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നതും. വൈള്ളയും ഗ്രേയും നിറത്തിലുള്ള ചെക്‌സ് ഷര്‍ട്ടാണ് താരം ചിത്രത്തില്‍ അണിഞ്ഞിരിക്കുന്നത്. ഫ്രണ്ട് ഓപ്പണ്‍ പാറ്റേണില്‍ ഉള്ളില്‍ കടും ഗ്രേ നിറത്തിലെ ടീഷര്‍ട്ടും അണിഞ്ഞിട്ടുണ്ട്. കാറില്‍ യാത്രചെയ്യുന്നതിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് ആരാധകരുമായി പങ്കുവച്ചിട്ടുള്ളത്. ലുക്കിന് പൂര്‍ണ്ണത നല്‍കാന്‍ ഒരു ഡെനിം തൊപ്പിയും താരം അണിഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം മൂന്ന് തെലുങ്ക് ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ഈ വര്‍ഷം കന്നഡ അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് താരം. ആദ്യ കന്നഡ ചിത്രമായ നടസാര്‍വഭൗമ  ആണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രേമത്തിന് പിന്നാലെ ജെയിംസ് ആന്‍ഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ രണ്ട് മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്