ചലച്ചിത്രം

ആദ്യമായി സംവിധായകനായത് 11-ാം ക്ലാസില്‍, തിരകഥ ജി എസ് പ്രദീപിന്റേത്; കന്നി സംവിധാനത്തില്‍ തന്നെ വെട്ടിച്ച കൂട്ടുകാരന് പഴയ അനുഭവങ്ങള്‍ പങ്കുവച്ച് പൃഥ്വിയുടെ ആശംസ  

സമകാലിക മലയാളം ഡെസ്ക്

ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സ്വര്‍ണ മത്സ്യങ്ങളുടെ ട്രെയിലര്‍ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. സ്‌കൂള്‍ പഠനകാലത്ത് ജിഎസ് പ്രദീപുമായി ചേര്‍ന്ന് നാടകം സംവിധാനം ചെയ്ത കഥ പങ്കുവച്ചാണ് പൃഥ്വി ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നത്. 

11-ാം ക്ലാസില്‍ പഠിച്ചപ്പോഴാണ് താന്‍ ആദ്യമായി സംവിധായകനാകുന്നതെന്നും അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് ജിഎസ് പ്രദീപ് എന്നും പോസ്റ്റില്‍ പൃഥ്വിരാജ് പറയുന്നു. പൃഥ്വി സംവിധായകനും പ്രദീപ് തിരകഥാകൃത്തുമായാണ് അന്ന് നാടകം ഒരുക്കിയത്. ഇരുവരും ഒന്നിച്ചുകണ്ട സ്വപ്‌നത്തിന്റെ ഫലമായാണ് സ്വന്തമായി ഒരു നാടകം എന്ന മോഹം പൂവണിഞ്ഞത്. ദേവദത്തന്‍ എന്ന പേരില്‍ അവതരിപ്പിച്ച നാടകത്തെക്കുറിച്ച് പൃഥ്വിരാജ് കുറിച്ചു. ഇന്ന് ഇരുവരും കന്നി സംവിധാനം നിര്‍വഹിക്കുമ്പോള്‍ തന്നേക്കാള്‍ മുമ്പേ ആദ്യ ചിത്രം പൂര്‍ത്തിയാക്കിയ സുഹൃത്തിനുള്ള ആശംസയായിരുന്നു പഴയ കാല ഓര്‍മകള്‍ പങ്കുവച്ചുള്ള പൃഥ്വിയുടെ കുറിപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?