ചലച്ചിത്രം

മോശമല്ലാത്തൊരു ഓള്‍റൗണ്ടര്‍ ആണ് ഞാന്‍, വിരാടിനോടൊന്ന് സംസാരിക്ക്; ബൗണ്ടറി പായിച്ച് അനുഷ്‌കയോട് കത്രീന, താരത്തെ ടീമിലെടുത്ത് പ്രീതി സിന്റയും (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ഭിനയം മാത്രമല്ല ക്രിക്കറ്റും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഭാരതിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബോളുകള്‍ ബൗണ്ടറി പായിച്ച് കത്രീനയുടെ കിടിലന്‍ ബാറ്റിങ് പ്രകടനമാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. 

കത്രീന തന്നെയാണ് വിഡിയോ ആരാധകരുമായി പങ്കുവച്ചതും. സുഹൃത്തും നടിയുമായ അനുഷ്‌ക ശര്‍മ്മയോട് ഒരു അഭ്യര്‍ത്ഥനയും താരം നടത്തിയിട്ടുണ്ട്. വിരാടിനോട് തന്റെ കഴിവിനെക്കുറിച്ച് സംസാരിക്കണമെന്നാണ് കത്രീന ആവശ്യപ്പെട്ടിരിക്കുന്നത്. മോശമല്ലാത്ത ഒരു ഓള്‍റൗണ്ടറാണ് താനെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഭാരതിന്റെ ഷൂട്ടിങ്ങിന് പാക്കപ്പ് പറഞ്ഞ ശേഷമാണ് കത്രീനയുടെ ക്രിക്കറ്റ് പരിശീലനം. നടി പ്രീതി സിന്റ അടക്കം പല പ്രമുഖരും കത്രീനയുടെ പോസ്റ്റില്‍ കമന്റുകള്‍ കുറിച്ചു. കിങ്‌സ് 11 പഞ്ചാബിന്റെ ഉടമയായ പ്രീതി കത്രീനയെ തന്റെ ടീമിലെടുത്തു എന്നാണ് കമന്റ് കുറിച്ചത്. വേഗം അത് ചെയ്യു, ഞാന്‍ കളിക്കട്ടെ എന്നാണ് കത്രീന നല്‍കിയ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം