ചലച്ചിത്രം

'ശതം സമര്‍പ്പയാമി' ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്; ശബരിമല കര്‍മസമിതിക്ക് നല്‍കിയത് 51,000 രൂപ

സമകാലിക മലയാളം ഡെസ്ക്

ബരിമല വിഷയത്തില്‍ അറസ്റ്റിലായവരെ പുറത്തിറക്കാന്‍ ശബരിമല കര്‍മസമിതി മുന്നോട്ടുവെച്ച ശതം സമര്‍പ്പയാമി ചലഞ്ച് ഏറ്റെടുത്ത് സിനിമതാരം സന്തോഷ് പണ്ഡിറ്റ്. വിശ്വാസികളില്‍ നിന്ന് 100 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ചലഞ്ചിലേക്ക് 51000 രൂപയാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്. ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ഹര്‍ത്താലില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടതിന് അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനാണ് നേതാക്കള്‍ ചലഞ്ച് കൊണ്ടുവന്നത്. 

എന്നാല്‍ ഈ ചലഞ്ചിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു. ശതം സമര്‍പ്പയാമിയ്ക്ക് താഴെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നല്‍കി കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി പണം സമാഹരിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചതിന് പിന്നാലെയാണ് ചലഞ്ചിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. 

ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് 51,000 രൂപ നിക്ഷേപിച്ച വിവരം താരം വ്യക്തമാക്കിയത്. 'ശബരിമല ക4മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/ (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില് നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു...( അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്...)' സന്തോഷ് പണ്ഡിറ്റ് കുറിച്ചു. പോസ്റ്റിനൊപ്പം തുക അടച്ചതിന്റെ രസീതിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍