ചലച്ചിത്രം

അമുദനായി പകര്‍ന്നാടി മമ്മൂട്ടി; ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്‍പിലെ മേക്കിങ് വീഡിയോ പുറത്ത്. ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. താരത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്‌ അമുദന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമുദനായുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രീകരണത്തെക്കുറിച്ചും മമ്മൂട്ടിയുമായുള്ള വര്‍ക്കിങ് എക്‌സ്പീരിയന്‍സിനെക്കുറിച്ചൊക്കെ സംവിധായകന്‍ റാം പറയുന്നുണ്ട്. 

വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്. അതോടെ ചിത്രത്തിനായുള്ള പ്രതീക്ഷയും ഉയര്‍ന്നിരിക്കുകയാണ്. നെഞ്ചുരുക്കുന്ന അഭിനയമാണ് മമ്മൂട്ടി കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പില്‍ പറയുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം അമുദന്‍ പഴയ മമ്മൂട്ടിയെ തിരികെ കൊണ്ടുവന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. സാധന, അഞ്ജലി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ