ചലച്ചിത്രം

തെലുങ്കിലെ റാമിന്റെ ജാനു ആകാന്‍ സാമന്ത; ഗര്‍ഭിണിയാണെന്ന പ്രചരണത്തിന് മറുപടി

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമ ലോകം നെഞ്ചിലേറ്റിയ 96 സിനിമയുടെ തെലുങ്ക്‌ പതിപ്പില്‍ സാമന്ത നായികയാവും. തമിഴില്‍ തൃഷ അഭിനയിച്ച് തകര്‍ത്ത ജാനുവിന്റെ വേഷത്തിലാണ് താരം എത്തുന്നത്. 96 സംവിധാനം ചെയ്ത സിപ്രേംകുമാര്‍ തന്നെയാണ് തെലുങ്ക്‌ ചിത്രവും ഒരുക്കുന്നത്. റാമായി ഷര്‍വാനന്ദാണ് എത്തുന്നത്. 

സാമന്ത ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് ഇടയിലാണ് താരത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്തുന്നത്. അടുത്തിടെയാണ് താരത്തെക്കുറിച്ച് പ്രചരണം ശക്തമായത്. സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. നടന്‍ നാഗചൈതന്യയുമായി വിവാഹം കഴിച്ചതിന് ശേഷം താരം സിനിമ ഉപേക്ഷിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും സാമന്തയ്ക്ക് കൈനിറയെ അവസരങ്ങളാണ്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, രമ്യാ കൃഷ്ണ എന്നിവര്‍ക്കൊപ്പം സൂപ്പര്‍ ഡീലക്‌സില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സാമന്ത. 

വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 വലിയ വിജയമായിരുന്നു. നഷ്ടപ്രണയമാണ് ചിത്രം പറയുന്നത്. 96 ന്റെ കന്നട പതിപ്പില്‍ ഭാവനയാണ് നായികയായി എത്തുന്നത്. 99 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി