ചലച്ചിത്രം

'പലതും നഷ്ടപ്പെട്ടിട്ടും വീടു പോലും പോയിട്ടും ഞാന്‍ ഇത് പണയം വെക്കാതെ സൂക്ഷിച്ചു'; മമ്മൂട്ടി നല്‍കിയ സമ്മാനത്തെക്കുറിച്ച് ജി.എസ് പ്രദീപ്

സമകാലിക മലയാളം ഡെസ്ക്

ശ്വമേധം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജി.എസ് പ്രദീപ്. ഇപ്പോള്‍ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. സ്വര്‍ണ മത്സ്യങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം മമ്മൂട്ടി നിര്‍വഹിച്ചിരുന്നു. പരിപാടിയില്‍ മമ്മൂട്ടിനല്‍കിയ സമ്മാനത്തെക്കുറിച്ച് പ്രദീപ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.  

ധരിച്ചിരുന്ന വസ്ത്രത്തിന് മുകളില്‍ ഇടതു ഭാഗത്തായി സ്വര്‍ണത്തില്‍ തീര്‍ത്ത ഒരു കുതിരയുടെ രൂപം പ്രദീപ് കുത്തിയിരുന്നു. അശ്വമേധം പരിപാടി 500 എപ്പിസോഡ് തികച്ചതിന്റെ സന്തോഷത്തില്‍ മമ്മൂട്ടി ഷര്‍ട്ടില്‍ കുത്തിക്കൊടുത്തതാണ് ഇത്. ജീവിതത്തില്‍ എത്ര ബുദ്ധിമുട്ട് വന്നിട്ടും താന്‍ ഇത് നഷ്ടപ്പെടുത്തിയില്ല എന്നാണ് പ്രദീപ് പറയുന്നത്. 

'എന്നോട് ഇന്നിവിടെ വന്ന കൊച്ചു കുട്ടി മുതല്‍ മുതിര്‍ന്നവര്‍ പോലും ചോദിച്ചു ഇതെന്താണ് എന്ന്. പലതും നഷ്ടപ്പെട്ടിട്ടും, വീടു പോലും പോയിട്ടും ഒരു പ്രതിസന്ധിയിലും ഞാന്‍ വില്‍ക്കാതെയും പണയം വയ്ക്കാതെയും സൂക്ഷിച്ച ഒന്നാണിത്. ഇത് എന്നെ ഞാനാക്കിയ, ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ കൈരളി ടിവിയുടെ അശ്വമേധം എന്ന പരിപാടി 500 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, കൈരളി ടിവിയുടെ ചെയര്‍മാനായ നമ്മുടെ, എന്റെ, ലോകത്തിന്റെ മമ്മൂക്ക എന്റെ ഷര്‍ട്ടില്‍ കുത്തിത്തന്നതാണ് ഈ കുതിര. ഏത് വസ്ത്രം ധരിച്ചാലും എവിടെ പോയാലും ഞാനിത് കുത്തും. ഇത് ധരിക്കുമ്പോള്‍, മനസുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ കര്‍മ്മം കൊണ്ടോ തെറ്റായത് ചെയ്യരുതെന്ന ഓര്‍മ്മപ്പെടുത്തലാണ്,' പ്രദീപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു