ചലച്ചിത്രം

പ്രണയമീനുകളുടെ കടലില്‍ നായകനായി മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നെങ്കില്‍ കുഴങ്ങിപ്പോയേനെ എന്ന് കമല്‍; കാരണം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ തന്നെ വേണമെന്ന് നിര്‍മ്മാതാവ് പറഞ്ഞിരുന്നുവെങ്കില്‍ താന്‍ കുഴഞ്ഞു പോയേനെയെന്ന് സംവിധായകന്‍ കമല്‍. അങ്ങനെയായിരുന്നു സ്ഥിതിയെങ്കില്‍ ഒരു നാലു വര്‍ഷമെങ്കിലും തനിക്ക് കാത്തിരിക്കേണ്ടി വന്നേനെയെന്നും കമല്‍ വ്യക്തമാക്കി. 'പ്രണയ മീനുകളുടെ കടല്‍' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പൂജാ വേളയിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. 

'താരങ്ങള്‍ വേണ്ട എന്ന് പ്രൊഡ്യൂസര്‍ പറഞ്ഞതായിരുന്നു എന്റെ അദ്യത്തെ ആശ്വാസം. ഒരു പക്ഷേ മമ്മൂക്ക വേണം, ലാല്‍ വേണം എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കുഴഞ്ഞു പോകും. കാരണം മൂന്നാലു വര്‍ഷം കാത്തിരിക്കേണ്ടി വരും. മമ്മൂട്ടിയോട് എനിക്ക് നന്ദിയുണ്ട്. ഞാന്‍ എപ്പോള്‍ പൂജയ്ക്ക് വിളിച്ചാലും അദ്ദേഹം വരും. പക്ഷേ സിനിമയുടെ കാര്യവുമായി ചെല്ലുമ്പോള്‍ നാലഞ്ച് വര്‍ഷം കഴിയട്ടേ എന്നായിരിക്കും പറയുക.

എന്നാല്‍ അതില്‍ നമുക്ക് അഭിമാനവുമാണുള്ളത്. ഞാനൊക്കെ സിനിമയില്‍ വരുന്ന കാലം തൊട്ടെ ഇന്നുകാണുന്ന അതേ തിരക്കുള്ള നായകനടനാണ് അദ്ദേഹം. ഇന്നും അതേ നിലയില്‍ അദ്ദേഹം നില്‍ക്കുന്നുവെന്നത് സന്തോഷകരമായ കാര്യങ്ങളാണ്. ഞങ്ങളുടെയൊക്കെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമാണ്' കമല്‍ പറഞ്ഞു. 

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. വിനായകനും ദിലീഷ് പോത്തനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍