ചലച്ചിത്രം

'മകന്റെ പ്രായം പോലും അറിയാത്ത ആളാണ് മുന്‍ ഭാര്യയുടെ വിവാഹം ആഘോഷിക്കുന്നത്'; രൂക്ഷ വിമര്‍ശനവുമായി അമ്പിളിദേവി

സമകാലിക മലയാളം ഡെസ്ക്

സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ആദിത്യനും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കൊല്ലം കൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത വന്നതിന് പിന്നാലെ അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ് ലോവല്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അമ്പിളിദേവിക്കും ആദിത്യനും എതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള അക്രമണമുണ്ടായി. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത് എന്നതുള്‍പ്പടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. 

ലോവലിന്റെ കേക്കുമുറി ആഘോഷത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്പിളി ദേവി. മകന്റെ പ്രായം പോലും അറിയാത്ത ആളാണ് ആദ്യ ഭാര്യയുടെ വിവാഹം ആഘോഷിക്കാന്‍ നടക്കുന്നത് എന്നാണ് താരം പറയുന്നത്. വിവാഹമോചനത്തിന് ശേഷം മകനെ കാണാനോ ഒപ്പം സമയം ചെലവഴിക്കാനോ ലോവല്‍ ശ്രമിച്ചിട്ടില്ലെന്നും മകന് ആദിത്യനുമായുള്ള അടുപ്പം കൊണ്ടാണ് വിവാഹം കഴിച്ചതെന്നുമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമ്പിളി ദേവി പറയുന്നത്. 

'അവന്റെ പിറന്നാള്‍ പോലും ഓര്‍ക്കാത്ത ലോവലിന് ആദ്യ ഭാര്യയുടെ വിവാഹം കേക്ക് മുറിച്ചു ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്. അവനെ വിളിക്കാനോ ആശംസകള്‍ അറിയിക്കാനോ ലോവല്‍ മുന്‍കൈ എടുത്തില്ല. ലോവലിന് മകന്റെ പ്രായം പോലും കൃത്യമായി അറിയില്ല. ഏഴ് വയസാണെന്നാണ് എല്ലായിടത്തും പറഞ്ഞിരിക്കുന്നത്. ബന്ധം പിരിഞ്ഞ ശേഷം മകനെ കാണാനോ ഒപ്പം സമയം ചിലവഴിക്കാനോ ലോവല്‍ ശ്രമിച്ചിട്ടില്ല . മകന് ചെലവിനായി മാസം 2500 രൂപ നല്‍കണമെന്ന് കോടതി വിധിച്ചിട്ടും കൃത്യമായി അത് നല്‍കാറില്ല. ലോവലുമായി ഒന്നിച്ചു പോകാന്‍ ഒട്ടും പറ്റാതായപ്പോഴാണ് ഞങ്ങള്‍ ബന്ധം വേര്‍പെടുത്തിയത്.'

കഴിഞ്ഞ ദിവസം അമ്പിളി ദേവിയുടെ മകന്റെ ജന്മദിനമായിരുന്നു. ഇത് ആദിത്യനൊപ്പം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സീരിയലില്‍ ക്യാമറാമാനായ ലോവല്‍ ഷൂട്ടിങ് സെറ്റില്‍വെച്ചാണ് ആഘോഷം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്