ചലച്ചിത്രം

ചിമ്പുവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ധനുഷ്; വിവാദ വെളിപ്പെടുത്തലുമായി നടന്‍ മഹത്

സമകാലിക മലയാളം ഡെസ്ക്

മിഴ് യുവതാരം ചിമ്പു എന്നും വാര്‍ത്തകളില്‍ നിറയുന്നത് വിവാദങ്ങളിലൂടെയാണ്. തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് വമ്പന്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്തി ആഘോഷിക്കണമെന്ന് താരം പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇത് മാത്രമല്ല സെറ്റിലെ സ്ഥിരം പ്രശ്‌നക്കാരനാണ് ചിമ്പു എന്നാണ് നിര്‍മാതാക്കളുടെ പരാതി. 2017 ല്‍ വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങി എഎഎ പരാജയപ്പെട്ടത് താരത്തിന് വലിയ ക്ഷീണമായിരുന്നു. അത് മറികടന്നത് ചെക്ക ചെവന്ത വാനത്തിലെ വിജയത്തിലൂടെയാണ്. ഇപ്പോള്‍ വന്താ രാജാവാതാന്‍ വരുവേ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെയാണ് പാലഭിഷേക വിവാദം പൊങ്ങിവന്നത്. അതിനിടെ ചിമ്പുവിനെ തകര്‍ക്കാന്‍ സിനിമയിലെ തന്നെ ചിലര്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും എസ്ടിആറിന്റെ ഉറ്റ സുഹൃത്തുമായ മഹത് രാഘവേന്ദ്ര. 

ചിമ്പുവിനെ വലിച്ച് താഴെയിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്നാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ താരം പറഞ്ഞത്. ആരാണ് അത് ചെയ്യുന്നത് എന്ന ചോദ്യത്തിന് ഞെട്ടിപ്പിക്കുന്ന മറുപടിയാണ് മഹത് നല്‍കിയത്. തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ പേരാണ് മഹത് പറഞ്ഞത്. ധനുഷ് എന്താണ് ചെയ്തത് എന്ന് ചോദിച്ചതോടെ മഹത് ഉടന്‍ നിലപാട് മാറ്റി. ചിമ്പുവിനെ ട്രോളുന്നവരും അനാവശ്യമായി പരിഹസിക്കുന്നവരുമാണ് അദ്ദേഹത്തിന് പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിരിക്കുകയാണ് മഹതിന്റെ ആരോപണം. ഇരു കൂട്ടരുടേയും ആരാധകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. 

ധനുഷും ചിമ്പുവും ഏകദേശം ഒരേ സമയത്താണ് സിനിമയില്‍ നായകവേഷത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്നു മുതല്‍ ഇരുവരും ശത്രുക്കളാണെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ രണ്ട് പേരുടേയും ബന്ധം മെച്ചപ്പെട്ടിരുന്നു. മഹതിന്റെ വാക്കുകളോട് ചിമ്പുവും ധനുഷും എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി