ചലച്ചിത്രം

'ജൂണിലെ രജിഷ ഓം ശാന്തി ഓശാനയിലെ നസ്‌റിയയെപോലെ', പ്രതികരിച്ച് താരം 

സമകാലിക മലയാളം ഡെസ്ക്

രു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെയാകെ ഞെട്ടിച്ച മേക്കോവറില്‍ ജൂണായി എത്തുകയാണ് രജിഷ വിജയന്‍. ഇതുവരെ പുറത്തുവന്ന പാട്ടുകളും ടീസറുമെല്ലാം ഏറ്റെടുത്തതുപോലെ സിനിമയും പ്രേക്ഷകര്‍ നെഞ്ചേറ്റുമെന്ന പ്രതീക്ഷയിലാണ് താരം. 

മലയാളികളുടെ പ്രിയ താരം നസ്‌റിയ നസീമിന് ആദ്യമായി സംസ്ഥാന അവാര്‍ഡ് സമ്മാനിച്ച ഹിറ്റ് ചിത്രം ഓം ശാന്തി ഓശാനയുമായി പലരും ജൂണ്‍ താരതമ്യം ചെയ്യുന്നുണ്ട്. ജൂണിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോഴായിരുന്നു ആരാധകരുടെ ഈ താരതമ്യം. വളരെ മനോഹരമായ ഒരു ചിത്രവുമായി തന്റെ സിനിമ താരതമ്യം ചെയ്യുന്നുണ്ടെന്നതില്‍ സന്തോഷമുണ്ടെന്നാണ് ഇതിനോട് രജിഷ പ്രതികരിച്ചത്. 

'ഓം ശാന്തി ഓശാന പ്രേക്ഷകര്‍ നെഞ്ചേറ്റിയ ഒരു ചിത്രമാണ്. വളരെ ലളിതമായി കഥപറഞ്ഞ ചിത്രമായതുകൊണ്ടാണ് പ്രേക്ഷകര്‍ ആ സിനിമ ഇത്രയധികം പ്രിയങ്കരമായത്. അതും ഒരു പെണ്‍കുട്ടിയുടെ കാഴ്ചപാടിലാണ് കഥപറഞ്ഞത്. അതുകൊണ്ടുതന്നെ ഈ രണ്ട് സിനിമകളും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ എനിക്ക് വളരെ അഭിമാനമുണ്ട്', രജിഷ പറഞ്ഞു.

ജൂണ്‍ എന്ന സിനിമയുടെ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ഇതുവരെ പ്രേക്ഷകരിലേക്കെത്തിയിട്ടൊള്ളു എന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ സിനിമയില്‍ അടങ്ങിയിട്ടുണ്ടെന്നും താരം പറഞ്ഞു. ഫെബ്രുവരി 14നാണ് ജൂണ്‍ തീയറ്ററുകലിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു