ചലച്ചിത്രം

മുംബൈയ്‌ക്കൊപ്പം മഴയില്‍ മുങ്ങി ബോളിവുഡ് ലോകം; ആശങ്ക, പ്രാര്‍ത്ഥന

സമകാലിക മലയാളം ഡെസ്ക്

നത്ത മഴയില്‍ മുങ്ങിയിരിക്കുകയാണ് മുംബൈ നഗരം. ഗതാഗതവും വൈദ്യുതിയും ആശയവിനിമയവുമെല്ലാം താറുമാറായിരിക്കുകയാണ്. സാധാരണക്കാര്‍ മാത്രമല്ല ബോൡുഡ് താരങ്ങളും കനത്ത മഴയില്‍ കുടുങ്ങിയിരിക്കുകയാണ്. അക്ഷയ് കുമാറും കുടുംബവും ഉള്‍പ്പടെ നിരവധി താരങ്ങളാണ് ഗതാഗതം തടസപ്പെട്ടതോടെയും വിമാനങ്ങള്‍ ദിശമാറ്റിയതോടെയും പ്രതിസന്ധിയിലായത്. പലരും വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. 

അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും അവധിയാഘോഷിക്കാനുള്ള യാത്രയിലായിരുന്നു. തന്റെ അങ്കിളിനൊപ്പം മുംബൈയിലേക്ക് വരികയായിരുന്ന രണ്‍ദീപ് ഹൂഡയും മഴയില്‍പ്പെട്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത് മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ വിമാനങ്ങളൊന്നും ടേക്ക് ഓഫ് ചെയ്യുന്നില്ലെന്നാണ് താരം ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈ വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സോനം കപൂറിന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് താരം തന്റെ അവസ്ഥ വിവരിച്ചത്.

കൃതിയാണ് മഴയില്‍ കുടുങ്ങിയ മറ്റൊരു താരം. ഷൂട്ടിനായി ഡല്‍ഹിയിലായിരുന്നു താരം. മുംബൈയിലേക്ക് വരാനിരിക്കുകയായിരുന്നെന്നും എന്നാല്‍ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് വിമാനം തിരിച്ചുവിട്ടു. വിമാന അധികൃതര്‍ താമസസൗകര്യം ഒരുക്കുന്നതുവരെ നാലു മണിക്കൂര്‍ താരത്തിന് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവന്നെന്നും റിപ്പോര്‍ട്ടുണ്ട്. 

മകള്‍ നിതാരയ്‌ക്കൊപ്പം അവധി ആഘോഷിക്കാന്‍ ഇറങ്ങിയ അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. സംവിധായകന്‍ അനുരാഗ് കശ്യപ് നാല് മണിക്കൂറാണ് റോഡില്‍ കുടുങ്ങിയത്. 
 
നിരവധി താരങ്ങളാണ് സുരക്ഷിതരായിരിക്കണമെന്ന ട്വീറ്റുമായി രംഗത്തെത്തിയത്. ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സുരക്ഷിതരായി ഇരിക്കണമെന്നുമാണ് ട്വീറ്റ്. ആലിയ ഭട്ട്, പൂജ ഭട്ട്, രാഹുല്‍ ദൊലാകിയ തുടങ്ങിയവരാണ് ട്വീറ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍