ചലച്ചിത്രം

ഈ രം​ഗം ചിത്രീകരിച്ചത് സംഘട്ടന സംവിധായകന്റെ സഹായമില്ലാതെ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൃഥ്വിരാജിന്റെ ആ​ദ്യ സംവിധാന സംരഭമായിരുന്നു ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ സിനിമ വൻ വാണിജ്യ വിജയമാണ് നേടിയത്. മോഹൻലാൽ ഫാൻസ് വൻ ആഘോഷമാക്കിയാണ് ചിത്രം കൊണ്ടാടിയത്. 

ലൂസിഫറിലെ ഓരോ രംഗങ്ങളും തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു. അതിൽ തന്നെ ഏറ്റവും കൂടുതൽ കൈയടി കിട്ടിയ സീനായിരുന്നു മോഹന്‍ലാല്‍ പൊലീസ് ഓഫീസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗം. ജോണ്‍ വിജയ് അവതരിപ്പിച്ച മയില്‍ വാഹനം എന്ന പൊലീസ് ഓഫീസര്‍ നായകനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന രംഗത്തിലായിരുന്നു മോഹൻലാലിന്റെ ഈ പ്രകടനം. 

ഇപ്പോഴിതാ ഇതിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. സംഘട്ടന സംവിധായകന്റെ സഹായമില്ലാതെയാണ് പൃഥ്വിരാജ് ഈ രംഗം ഷൂട്ട് ചെയ്തത്. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സെഗ്‌മെന്റുകള്‍ നേരത്തേയും പുറത്തു വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി