ചലച്ചിത്രം

സൂര്യന്റെ ചുംബനമേറ്റ് പ്രണയഗാനത്തിനൊപ്പം ചുവടുവെച്ച് പ്രിയങ്കയും നിക്കും; ഏറ്റെടുത്ത് ആരാധകര്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ര്‍ത്താവ് നിക്ക് ജൊനാസിനൊപ്പം അവധിആഘോഷിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം ഇരുവരും കുക്കറി ക്ലാസില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്ന് തങ്ങളുടെ പ്രണയ നിമിഷങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. സൂര്യാസ്തമയം കണ്ട് മനോഹരമായ പ്രണയഗാനത്തിന് ചുവടുവെക്കുകയാണ് താരദമ്പതികള്‍. 

നിക്കാണ് ഡാന്‍സ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ചുംബന ഇമോജിയാണ് മറുപടിയായി നിക്ക് നല്‍കിയത്. അമേരിക്കന്‍ നടനും നിക്കിന്റെ അടുത്ത സുഹൃത്തുമായ ജൊനാതന്‍ ടക്കറാണ് ഈ വീഡിയോ പകര്‍ത്തിയത്. ടസ്‌കാനിയിലാണ് ഇരുവരും ഇപ്പോള്‍. നിക്കിന്റെ സഹോദരന്‍ ജോ ജൊനാസിന്റെ വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഇറ്റലിയില്‍ വെക്കേഷന്‍ ചെലവഴിക്കാന്‍ എത്തിയത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വീഡിയോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു