ചലച്ചിത്രം

'ദേശദ്രോഹികളെ, നിങ്ങളെ വാങ്ങാന്‍ ലക്ഷങ്ങളൊന്നും വേണ്ട, 60 രൂപ മതി'; ബഹിഷ്‌കരണത്തോട് പ്രതികരിച്ച് കങ്കണ റണാവത്ത്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി കങ്കണ റണാവത്ത് മാധ്യമ പ്രവര്‍ത്തകനോട് പൊതുവേദിയില്‍ മോശമായി പെരുമാറിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതിന് പിന്നാലെ കങ്കണ മാപ്പ് പറഞ്ഞില്ലെങ്കില്‍ താരത്തിന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. വീഡിയോയിലൂടെയാണ് തന്നെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരെ താരം ആക്ഷേപിച്ചത്. ദേശദ്രോഹിയും വൃത്തികെട്ടവരും പത്താം ക്ലാസ് തോറ്റവരുമാണെന്നാണ് കങ്കണ വിശേഷിപ്പിച്ചത്. 

തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മാപ്പ് പറയില്ലെന്നും താരം വ്യക്തമാക്കി. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരെ ലക്ഷങ്ങളൊന്നും ചെലവാക്കെണ്ടെന്നും അറുപത് രൂപ മതിയാകുമെന്നും കൂട്ടിച്ചേര്‍ത്തു. തന്നെ ബഹിഷ്‌കരിക്കണമെന്നും അങ്ങനെ അവര്‍ കഷ്ടപ്പെടണമെന്നും കങ്കണ വ്യക്തമാക്കി. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ അല്ല ബോളിവുഡിലെ മികച്ച നടിയായും ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന നടിയായും താന്‍ മാറിയതെന്നും കങ്കണ വ്യക്തമാക്കി. എന്നാല്‍ തന്റെ കൂടെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരോട് നന്ദി പറയാനും താരം മറന്നില്ല. 

പുതിയ ചിത്രം ജഡ്ജ്‌മെന്റല്‍ ഹേ ക്യാ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസ് കോണ്‍ഫറന്‍സിന് ഇടയിലാണ് മാധ്യമ പ്രവര്‍ത്തകന്‍ ജസ്റ്റിന്‍ റാവുവിനോട് മോശമായി പ്രതികരിച്ചത്. താരം സംവിധാനം ചെയ്ത മണികര്‍ണികയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി മോശമായി പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് പരസ്യമായി തട്ടിക്കയറിയത്. ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടന ബഹിഷ്‌കരണ ആഹ്വാനം നടത്തിയത്.ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് ക്ഷമ ചോദിച്ച് ജഡ്ജ്‌മെന്റല്‍ ഹേ ക്യായുടെ നിര്‍മാതാവ് രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം