ചലച്ചിത്രം

നിരാശ തോന്നി, ഡിപ്രഷന്‍ ആയില്ല: 'ദൈവമേ ഇതു നന്നാവണേ എന്ന പ്രാര്‍ത്ഥനയായിരുന്നു': അഹാന 

സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ് ടൊവിനോയും അഹാന കൃഷ്ണയും നായികനായകന്മാരായി അഭിനയിച്ച ലൂക്കാ. ലൂക്കയിലെ അഭിനയത്തിന് നിരവധി അനുമോദനങ്ങളാണ് അഹാനയെ തേടി എത്തിയത്. ഇപ്പോള്‍ സിനിമയെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചും മനസു തുറക്കുകയാണ് അഹാന.

ലൂക്കായുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോളെ എന്നു തുടങ്ങും എന്ന കാത്തിരിപ്പിലായിരുന്നു താനെന്ന് അഹാന പറയുന്നു.'കാണാപാഠം പഠിച്ചിട്ടുണ്ട്. മൂഡ് ഔട്ട് ആകുമ്പോഴൊക്കെ സ്‌ക്രിപ്റ്റ് എടുത്തു വായിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തോളം ആ സ്‌ക്രിപ്റ്റ് വായിച്ചിട്ടുണ്ട്. ദൈവമേ ഇതു നന്നാവണേ എന്ന പ്രാര്‍ത്ഥനയായിരുന്നു ഉള്ളില്‍' - അഹാന ഓര്‍മ്മിക്കുന്നു. 

'ടൊവീനൊക്കൊപ്പമുള്ള അഭിനയം വളരെ എളുപ്പമായിരുന്നു. ആദ്യത്തെ ദിവസം തന്നെ പ്രൊഫഷണലായ ഒരു റാപ്പോ ഉണ്ടായിരുന്നു. ഓരോ സീനും അഞ്ചോ ആറോ പ്രാവശ്യം പറഞ്ഞുനോക്കിയാണ് അഭിനയിക്കാന്‍ പോയത്. എടോ, എടോ വിളി റിയല്‍ ലൈഫിലും അങ്ങനെയായിരുന്നു. ചിലരൊക്കെ ഈ സിനിമയുടെ പേര് മാറ്റി എടോ ലൂക്കാ എന്നാക്കിയാലോ എന്നുവരെ ചോദിച്ചിരുന്നു.'

'സിനിമകള്‍ കിട്ടാതിരുന്നപ്പോള്‍, ഇടക്കൊക്കെ അയ്യോ ആരും വിളിക്കാറില്ലല്ലോ എന്ന് ചെറിയ നിരാശയൊക്കെ തോന്നിയിട്ടുണ്ട്. വലിയ ഡിപ്രഷനില്‍ ഒന്നും ആയിട്ടില്ല. അച്ഛന്റെ കരിയറിലെ ഉയര്‍ച്ച താഴ്ചകളൊക്കെ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ സിനിമയല്ല എന്റെ ജീവിതം, സിനിമ ജീവിതത്തിന്റെ ഭാഗം മാത്രമാണെന്ന ഉത്തമബോധ്യം ഉണ്ട്.'- അഹാന പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത