ചലച്ചിത്രം

'ആ വാര്‍ത്ത സത്യമല്ല, പക്ഷെ ഇപ്പോ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല'; സത്യമല്ലാത്തൊരു വാര്‍ത്തയെക്കുറിച്ച് തുറന്നുപറഞ്ഞ് സംവൃത സുനില്‍ (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

വിവാഹശേഷം സിനിമകളില്‍ നിന്ന് വിട്ടുനിന്ന മലയാളത്തിന്റെ പ്രിയനടി സംവൃത സുനില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണ്. 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' എന്ന ചിത്രത്തിലൂടെയാണ് ഏഴ് വര്‍ഷത്തിന് ശേഷമുള്ള താരത്തിന്റെ മടങ്ങവരവ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സംവൃത നല്‍കിയ ഒരു അഭിമുഖത്തിലെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. 

ചിത്രത്തിന്റെ പേരിലെ കൗതുകം ആവര്‍ത്തിച്ച് അവതാരിക സംവൃതയോട് ചോദിച്ച ഒരു ചോദ്യമാണ് ഈ വെളിപ്പെടുത്തലിലേക്ക് എത്തിച്ചത്. സംവൃതയെപറ്റ കേട്ടിട്ടുള്ളതില്‍ സത്യമല്ലാത്തൊരു വാര്‍ത്ത ഏതാണ് എന്നായിരുന്നു ചോദ്യം. താന്‍ കല്ല്യാണം കഴിഞ്ഞ് ഒത്തിരി വണ്ണം വച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയെയാണ് ഇതിന് ഉത്തരമയി സംവൃത തിരഞ്ഞെടുത്തത്. 

"ഞാന്‍ കല്ല്യാണം കഴിഞ്ഞ് ഒത്തിരി വണ്ണം വച്ചു എന്ന് വാര്‍ത്തയുണ്ടായിരുന്നു. അത് സത്യമല്ല. അങ്ങനെയൊരു റൂമര്‍ എങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. ഫോട്ടോ ഒക്കെ വന്നിട്ടുണ്ട്. അതൊക്കെ കണ്ട് ഇന്നും എന്നോട് എല്ലാവരും ചോദിക്കും 'ഓ ഇപ്പോ മെലിഞ്ഞുപോയീട്ടോ പണ്ട് എന്തായിരുന്നു, കല്ല്യാണം കഴിഞ്ഞിട്ട് വണ്ണം വച്ചൂല്ലോ', എന്നൊക്കെ. പക്ഷെ അത് എങ്ങനെയോ വന്ന ഒരു ഫോട്ടോയാണ്", സംവൃത പറഞ്ഞു.

ഫോട്ടോ തന്റേതുതന്നെയായിരുന്നെങ്കിലും പ്രസവസമയത്തുപോലും താന്‍ അധികം വണ്ണമൊന്നും വച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 'അപ്പോഴും ഇതുപോലെതന്നെയായിരുന്നു. പക്ഷെ ഇതൊക്കെ ഇപ്പോ പറഞ്ഞാല്‍ ആരും വിശ്വസിക്കത്തില്ല', സംവൃത ചിരിച്ചുകൊണ്ട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''