ചലച്ചിത്രം

'ഈ മൈത്രി ഇനി ഇവിടെ വേണ്ട, പൊലീസ് സ്റ്റേഷന്‍ അതു മതി'; ഇടിയന്‍ പൊലീസായി ടൊവിനോ; കല്‍ക്കി ടീസര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് പൊലീസ് വേഷത്തില്‍ എത്തുന്ന കല്‍ക്കിയുടെ ടീസര്‍ പുറത്ത്. ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രവീണ്‍ പ്രഭരമാണ്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ്. ടൊവിനോയുടെ ആക്ഷന്‍ ചിത്രത്തിനായി കാത്തിരുന്ന ആരാധകര്‍ക്ക് വമ്പന്‍ ട്രീറ്റായിരിക്കും കല്‍ക്കി. 

സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം. സംവിധായകനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കര്‍. എഡിറ്റിംഗ് രഞ്ജിത്ത് കുഴൂര്‍. സംഗീതം ജേക്‌സ് ബിജോയ്. ദിലീപ് സുബ്ബരായന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ബക്രീദിന് തീയേറ്ററുകളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''