ചലച്ചിത്രം

'ഞങ്ങള്‍ ഒരുപാട് വര്‍ഷം ഒന്നിച്ച് ജീവിച്ചവരാണ്, ഒത്തിരി ഓര്‍മ്മകള്‍ ഉണ്ട്'; വെറുക്കുന്നവരല്ല, മലൈകയുമായുള്ള ബന്ധത്തെക്കുറിച്ച് നടന്‍ അര്‍ബാസ് 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന പ്രണയമാണ് നടി മലൈക അറോറയുടെയും അര്‍ജുന്‍ കപൂറിന്റെയും. 45കാരിയായ മലൈക 33കാരനായ അര്‍ജുനെ പ്രണയിക്കുന്നതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ വിമര്‍ശകരുടെ പോലും വായടപ്പിച്ചുകൊണ്ട് ഇരുവരുടെയും പ്രണയം വളര്‍ന്നിരിക്കുകയാണ്. 

അര്‍ജുനുമായുള്ള പ്രണയം പുറത്തറിഞ്ഞപ്പോള്‍ വന്ന വിമര്‍ശനങ്ങളിലൊന്ന് മലൈകയുടെ മുന്‍ വിവഹമായിരുന്നു.  16വര്‍ഷം നീണ്ടുനിന്ന ദാമ്പത്യത്തിനൊടുവില്‍ നടന്‍ അര്‍ബാസ് ഖാനുമായി മലൈക വേര്‍പിരിഞ്ഞതാണ് വിമര്‍ശകര്‍ ഉന്നയിച്ചത്. അതേസമയം ഈ വിമര്‍ശനങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് അര്‍ബാസിന്റെ വാക്കുകള്‍. വേര്‍പിരിയലിന് ശേഷവും മലൈകയുമായി തുടരുന്ന സൗഹൃദത്തെക്കുറിച്ചാണ് അര്‍ബാസ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. 

തങ്ങള്‍ ഒരുപാട് വര്‍ഷങ്ങള്‍ ഒന്നിച്ച് ജീവിച്ചവരാണെന്നും ഒരുപാട് ഓര്‍മകള്‍ ഒന്നിച്ച് പങ്കുവച്ചവരാണെന്നും പറഞ്ഞാണ് മുന്‍ ഭാര്യയോടുള്ള സൗഹൃദത്തെക്കുറിച്ച് അര്‍ബാസ് പറഞ്ഞുതുടങ്ങിയത്. ' ഞങ്ങള്‍ക്ക് ഒരു മകനുണ്ട് എന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ടുതന്നെ ഇരുവര്‍ക്കുമിടയില്‍ ബഹുമാനം നിലനില്‍ക്കുന്നു. ഞങ്ങള്‍ക്കിടയില്‍ ചില കാര്യങ്ങള്‍ പൊരുത്തപ്പെടാതെവന്നതുകൊണ്ടാണ് പിരിഞ്ഞത്. അതിനര്‍ത്ഥം ഞങ്ങള്‍ പരസ്പരം വെറുക്കുന്നു എന്നല്ല. ഞങ്ങളിരുവരും പക്വതയുള്ള ആളുകളാണ്', അര്‍ബാസ് പറഞ്ഞു. 

മലൈകയുമായി മാത്രമല്ല അവരുടെ കുടുംബവുമായും സൗഹൃദം നിലനിര്‍ത്തുന്നു എന്നാണ് അര്‍ബാസ് അഭിമുഖത്തില്‍ പറഞ്ഞത്. മകനാണ് തങ്ങളെ ഇരുവരെയും ഒരുമിച്ച് നിര്‍ത്തുന്ന ഘടകമെന്നും അവര്‍ വളര്‍ന്നുവരുമ്പോള്‍ എല്ലാം കുറച്ചുകൂടെ മെച്ചപ്പെടുമെന്നും താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി