ചലച്ചിത്രം

ധനുഷിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി; മലയാളത്തിന്റെ ഭാഗ്യതാരം കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

നുഷ് നായകനാകുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളത്തിന്‍റെ ഭാ​ഗ്യതാരം ഐശ്വര്യ ലക്ഷ്മിയെന്ന് റിപ്പോര്‍ട്ട്.  രജനീകാന്ത് ചിത്രം പേട്ടയ്ക്ക് ശേഷം കാർത്തിക് ഒരുക്കുന്ന ചിത്രമാണ് ഇത്. വൈ നോട്ട് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ‌ പ്രീ പ്രൊഡക്‌ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുകഴിഞ്ഞു. 

രണ്ട് വര്‍ഷത്തോളമായി ചര്‍ച്ചയിലിരിക്കുന്ന ചിത്രം പേട്ടയുടെ ചിത്രീകരണതിരക്കുകള്‍ മൂലം മാറ്റവയ്ക്കുകയായിരുന്നു. ഹോളിവുഡ് നടനും സംവിധായകനുമായ അല്‍ പാച്ചിനോ ഈ സിനിമയില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ലണ്ടനില്‍  ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുന്ദര്‍ സി. ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഐശ്വര്യ ഇപ്പോൾ. വിശാൽ നായകനാകുന്ന ഈ ചിത്രത്തിലൂടെയായിരിക്കും ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റം. തമന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക.കലാഭവൻ ഷാജോൺ ഒരുക്കുന്ന പൃഥ്വിരാജ് നായകനായെത്തുന്ന ബ്രദേഴ്സ് ഡേയാണ് മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ഐശ്വര്യ ചിത്രം. 

നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ അഭിനയത്തിലേക്കെത്തിയ ഐശ്വര്യ ഗംഭീര കഥാപാത്രങ്ങളുമായി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. മായാനദിയിലെ അപ്പുവും വരത്തനിലെ പ്രിയയുമെല്ലാം ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു. കാളിദാസ് നായകനായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവാണ് ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ഐശ്വര്യ ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി