ചലച്ചിത്രം

'മഴകൊണ്ടുമാത്രം മുളക്കുന്ന വിത്തുകളോ? വളരെ മോശം'; ഗൗരവത്തില്‍ ജോജുവിന്റെ വിമര്‍ശനം; വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ

സമകാലിക മലയാളം ഡെസ്ക്

സാഹിത്യലോകത്തിന് ഒരു കാവ്യ വിമര്‍ശകനെ സമ്മാനിച്ചിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. മറ്റാരുമല്ല നടന്‍ ജോജുവാണ് ഈ വിമര്‍ശകന്‍. മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന സ്പിരിറ്റ് എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനം മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകള്‍ എന്ന ഗാനമാണ് ജോജു കീറി മുറിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. 

മഴ കൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകള്‍ എന്ന ഗാനം ചാക്കോച്ചന്‍ പാടി. ഈ പാട്ടിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ജോജുവിനോട് ചോദിക്കുന്നത്. വളരെ സീരിയസായി തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ജോജു. മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകളോ? ഈ പാട്ടിനെക്കുറിച്ച് വളരെ മോശം അഭിപ്രായമാണുള്ളത്. മഴ പെയ്താല്‍ മാത്രം മുളയ്ക്കുന്ന വിത്തുകള്‍ കൊണ്ട് എന്തു ചെയ്യുമെന്നാണ് രാജസ്ഥാനിലെ കര്‍ഷകര്‍ ചോദിക്കുന്നത്.' ഇത് മാത്രമല്ല. അങ്ങ് ദുബായിലുള്ളവരുടെ അഭിപ്രായം പോലും ജോജു പങ്കുവെക്കുന്നുണ്ട്. അറബിയിലാണ് ദുബായിലെ കാര്യം പറയുന്നത്. 

ജോജു എന്ന കാവ്യവിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുത് !!! എന്ന അടിക്കുറിപ്പിലാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. സിനിമയില്‍ മാത്രമല്ല പുറത്തും മികച്ച സുഹൃത്തുക്കളാണ് ഇരുവരും. എന്തായാലും ഇവരുടെ വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിലര്‍ കുഞ്ചാക്കോ ബോബന്റെ പാട്ടിനെ പ്രശംസിക്കുന്നുണ്ട്. എന്നാല്‍ അത്രം പാടി വെറുപ്പിച്ചതുകൊണ്ടാകും ഇങ്ങനെ പറയുന്നത് എന്നാണ് ചിലരുടെ കമന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍