ചലച്ചിത്രം

നായികക്ക് പിന്നാലെ ചുറ്റിപ്പറ്റി രണ്ട് നായകന്‍മാര്‍: പഴയസിനിമകളെ ഓര്‍മ്മിപ്പിച്ച് ഒരടിപൊളി പാട്ട്, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

വാഗതനായ മനോജ് നായര്‍ സംവിധാനം ചെയ്യുന്ന 'വാര്‍ത്തകള്‍ ഇതുവരെ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. സിജു വില്‍സണ്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം അഭിരാമി ഭാര്‍വനാണ്. 

ഇപ്പോള്‍ പുറത്തിറങ്ങിയ രസകരമായ ഗാനരംഗത്തില്‍ വിനയ് ഫോര്‍ട്ടും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. 'കേള്‍ക്കാം തകിലടികള്‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എസ് ജയചന്ദ്രനാണ്. കൈതപ്രം ദാമോദരന്റെ വരികള്‍ക്ക് മെജോ ജോസഫ് ഈണം നല്‍കിയിരിക്കുന്നു. നാട്ടിന്‍പുറത്തെ ജീവിതവും മനോഹര കാഴ്ചകളും പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പ്രേക്ഷകരെ തൊണ്ണൂറുകളിലേക്ക് കൂട്ടിക്കൊണ്ടു പോകും.

നെടുമുടി വേണു, നന്ദു, മാമുക്കോയ, സൈജു കുറുപ്പ്, അലന്‍സിയര്‍, പോളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റ്, പി.എസ്.ജി. എന്റര്‍ടെയിന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'