ചലച്ചിത്രം

മേധസ്വി, അമ്മയുടെ ഓര്‍മയില്‍ മകള്‍ക്ക് പേരിട്ട് നടൻ ദീപന്‍ മുരളി; ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

സീരിയല്‍ നടൻ ദീപന്‍ മുരളിയ്ക്ക് പെൺകുഞ്ഞ് പിറന്നു. സന്തോഷവാർത്ത ദീപൻ തന്നെയാണ് പുറത്തുവിട്ടത്. തിങ്കളാഴ്ച രാത്രി 11:10 നാണ് മകള്‍ ജനിച്ചതെന്ന് താരം അറിയിച്ചു. മേധസ്വി ദീപന്‍ എന്നാണ് കുഞ്ഞിന്റെ പേര്. 

മരിച്ചു പോയ അമ്മ സരസ്വതിയുടെ സാന്നിധ്യമാണ് മകളിലൂടെ അറിഞ്ഞതെന്നാണ് മകളുടെ കുഞ്ഞി കൈകളും കാലുകളും ഉള്ള ചിത്രം പങ്കുവച്ചുകൊണ്ട് ദീപൻ കുറിച്ചത്. സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേധസ്വി. ആശുപത്രി കിടക്കയിൽ ഭാര്യ മായക്കരികിലായി കുഞ്ഞിനെ എടുത്തുകൊണ്ടുള്ള ചിത്രം പങ്കുവച്ചാണ് മകളുടെ പേര് ദീപൻ പുറത്തുവിട്ടത്. 

സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം ഒട്ടനവധിപേര്‍ ദീപനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 

കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നുവെന്നുള്ള വാർത്ത ദീപന്‍ നേരത്തേ പങ്കുവെച്ചിരുന്നു. ആര്യയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മഞ്ഞ പട്ടുസാരിയും മുല്ലപ്പൂവും ആഭരണങ്ങളും ചൂടി പരമ്പരാഗത രീതിയിലാണ് മായ വളകാപ്പ് ചടങ്ങില്‍ പങ്കെടുത്തത്. 

ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ ദീപന്‍ 2018 ലാണ് മായയെ വിവാഹം ചെയ്യുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലും ദീപന്‍ പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി