ചലച്ചിത്രം

തൊട്ടടുത്തിരിക്കുന്ന കായികതാരത്തെ പരിചയപ്പെടുത്തി ഡി ക്യൂ; സ്പെയിനിലെ ‘ബോയ്സ് ട്രിപ്പ്’ വിശേഷങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

ഭിനയതിരക്കുകൾക്ക് ഇടവേള കൊടുത്ത് സ്പെയ്നിൽ അവധിയാഘോങ്ങളിലാണ് നടൻ ദുൽക്കർ സൽമാൻ. ‘ബോയ്സ് ട്രിപ്പ്’ എന്ന് ദുൽഖർ തന്നെ വിശേഷിപ്പിക്കുന്ന യാത്രയുടെ വിശേഷങ്ങൾ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട്. വിനോദക്കപ്പലിൽ സമയം ചിലവഴിക്കുന്നതിന്റെ ചിത്രങ്ങളടക്കം ദുൽഖർ പങ്കുവയ്ക്കുകയുണ്ടായി. 

ഇതിനിടയിൽ ദുൽഖർ പരിചയപ്പെടുത്തിയ ആ കായകതാരമാണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്. പ്രശസ്ത ബാസ്കറ്റ് ബോള്‍ താരവും   റാപ്പർ ഗായകനുമായ ഷക്കിൽ ഒ നീൽ ആയിരുന്നു അത്. ദി ബിഗ് ഡീസല്‍ ഷാക് എന്നാണ് തന്റെ തൊട്ടടുത്ത ടേബിളിൽ ഇരുന്നിരുന്ന താരത്തെ ദുല്‍ഖര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 

ബാസ്കറ്റ്ബോള്‍ താരങ്ങളിൽ ഏറ്റവും ഉയരം കൂടിയ താരങ്ങളിലൊരാളാണ് ഷക്കീൽ. ഏഴടി ഒരു ഇഞ്ചാണ് ഉയരം. 147 കിലോ ഭാരവും. നാഷനല്‍ ബാസ്കറ്റ്ബോൾ അസ്സോസിയേഷനിലെ (എൻബിഎ) ഏറ്റവും മികച്ച ബാസ്കറ്റ്ബോൾ താരങ്ങളിൽ ഒരാളായ ഷക്കീൽ മികച്ച റാപ്പർ കൂടിയാണ്. സിനിമകളിലും റിയാലിറ്റി ഷോകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്