ചലച്ചിത്രം

സ്‌നേഹം കൂടിയാല്‍ ഇങ്ങനെയൊക്കെ ചെയ്യാമോ!!: വിജയ് ദേവരകൊണ്ടയോട് ആരാധകന്‍ ചെയ്തത്, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ര്‍ജുന്‍ റെഡ്ഡി എന്ന ഒരൊറ്റ ചിത്രം കൊണ്ടാണ് വിജയ് ദേവരകൊണ്ട തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായി മാറിയത്. തെലുങ്ക് നടനായ ഇദ്ദേഹം ഒടുവില്‍ അഭിനയിച്ചത് ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലാണ്. സിനിമയുടെ പ്രമോഷന്‍ ചടങ്ങുകളുടെ തിരക്കിലായ താരം ഒരു പൊതുവേദിയില്‍ സംസാരിക്കവെയുണ്ടായ ഒരു സംഭവമാണ് വീഡിയോ രൂപത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വിജയ് സദസിന് മുന്നില്‍ നിന്ന് പ്രസംഗിക്കുകയായിരുന്നു. അതിനിടയില്‍ പെട്ടെന്ന് ഒരു ആരാധകന്‍ ഓടി വന്ന് താരത്തെ തള്ളിയിട്ടു. ഇഷ്ടതാരത്തോടുള്ള സ്‌നേഹം കൊണ്ട് താരത്തെ നേരിട്ട് കണ്ട് ആശംസിക്കാനായിരുന്നു ആരാധകന്റെ ഉദ്ദേശമെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. 

വിജയ് വേദിയില്‍ വീണു. വീഴുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. വേദിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ താരത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അതിനു ശേഷം താരം ആരാധകനോട് സ്‌നേഹം കാണിച്ചതാണോ അതോ ശരിക്കും ആക്രമിച്ചതാണോ എന്നു ചിരിച്ചുകൊണ്ടു ചോദിക്കുന്നതും വീഡിയോയിലുണ്ട്.

ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ വെള്ളിയാഴ്ച്ച പുറത്തിറങ്ങും. മൈത്രി മൂവി മേക്കേഴ്‌സാണ് നിര്‍മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍