ചലച്ചിത്രം

നീല സാരിയില്‍ തിളങ്ങി ഭാവന; ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയപ്പെട്ട നടി ഭാവനയുടെ അതിമനോഹരമായ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വിവാഹശേഷം ബാംഗ്ലൂരിലേക്ക് പോയ ഭാവന മുല്ലപ്പൂവെല്ലാം ചൂടി തനി നാടന്‍ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 

ഇളംനീല സാരിയും ഗോള്‍ഡന്‍ നിറത്തിലുള്ള ബ്ലൗസും ധരിച്ച താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള ഭാവന തന്നെയാണ് ഇന്നലെ ഈ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

കന്നട നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീനെയാണ് ഭാവന വിവാഹം കഴിച്ചിരിക്കുന്നത്. 2018 ജനുവരി 22ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ വിവാഹവാര്‍ഷിക ദിനത്തിലും ഭാവന ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. 

കന്നടചിത്രം '99' ആയിരുന്നു ഭാവനയുടെ ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. താരത്തിന്റെ ഒരു മലയാള ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി