ചലച്ചിത്രം

ആ വാക്കുകളാണ് എന്നെ സിനിമയിലേക്ക് തിരികെ കൊണ്ട് വന്നത്; മരണം വരെ അഭിനയിക്കുമെന്ന് ഷീല

സമകാലിക മലയാളം ഡെസ്ക്

രുപത് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ സിനിമയിൽ സജീവമാകാനുള്ള ആ തീരുമാനത്തിന് പിന്നിൽ അമ്മയായിരുന്നുവെന്ന് നടി ഷീല. മാതാ അമൃതാനന്ദമയിയുടെ ആ ഉപദേശമാണ് ജീവിതം മാറ്റിയതെന്നും മലയാളിയുടെ നിത്യഹരിത നായിക പറഞ്ഞു. മരണം വരെ അഭിനയം തുടരൂവെന്നാണ് അമ്മ പറഞ്ഞത്. അത് താൻ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഹൃദ്യമായ ചിരിയുമായാണ് കണിമം​ഗലത്തുകാരിയായ ഷീല മലയാളക്കര കീഴടക്കിയത്.  ഒരു നായക നടനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികാ വേഷം അവതരിപ്പിച്ചുവെന്ന റെക്കോർഡും ഷീലയ്ക്കാണ്. പ്രേം നസീറിനൊപ്പം 130 ലേറെ ചിത്രങ്ങളിലാണ് അവർ വെള്ളിത്തിരയിൽ എത്തിയത്. 

1980 ൽ 'സ്ഫോടനം' എന്ന ചിത്രത്തോടെയായിരുന്നു സിനിമയിൽ നിന്ന് താത്കാലികമായി അവർ അവധിയെടുത്തത്. 2003 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസിനക്കരെ'യിലൂടെ അവർ തിരിച്ചു വരവ് നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍