ചലച്ചിത്രം

കരിയറിലെ 'ഏറ്റവും അമൂല്യമായ സിനിമ' പൂര്‍ത്തിയാക്കിയെന്ന് ദീപിക; ആ മാജിക്കിനായി കാത്തിരിക്കാന്‍ വയ്യെന്ന് രണ്‍വീര്‍ 

സമകാലിക മലയാളം ഡെസ്ക്

സിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ ജീവിതം പറയുന്ന ചപ്പാക്ക് ചിത്രീകരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വാര്‍ത്ത ദീപിക തന്നെയാണ് അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ സെറ്റിലെ അംഗങ്ങളെല്ലാം ചേര്‍ന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ദീപിക സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഇന്നലെ വൈകിയാണ് ചിത്രീകരണം അവസാനിപ്പിച്ചത്. 

കരിയറിലെ ഏറ്റവും അമൂല്യമായ ചിത്രം പൂര്‍ത്തിയാക്കി എന്നായിരുന്നു ദീപിക ചിത്രത്തോടൊപ്പം കുറിച്ചത്. അടുത്തവര്‍ഷം ജനുവരി പത്താം തിയതി ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന വിവരവും ദീപിക ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

സന്തോഷവാര്‍ത്ത പുറത്തുവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങിന്റെ കമന്റും എത്തി. 'മാജിക് കാണാനായി കാത്തിരിക്കാന്‍ വയ്യ', എന്നായിരുന്നു രണ്‍വീറിന്റെ കമന്റ്. 

മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പ്രമേയമാക്കിയാണ് ഒരുങ്ങുന്നത്. 15ാം വയസിലാണ് ലക്ഷ്മി ആക്രമിക്കപ്പെടുന്നത്. വിവാഹവാഗ്ധാനം നിരസിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. എന്നാല്‍ ഇതില്‍ തളര്‍ന്നുപോകാതെ പൊരുതി ആസിഡ് അറ്റാക്ക് ഇരകളുടെ ശബ്ദമായി മാറിയിരിക്കുകയാണ് ലക്ഷ്മി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ