ചലച്ചിത്രം

'വൈറസ് കാണിച്ച് പരിഭ്രാന്തി പടര്‍ത്തരുത്'; റിലീസ് മാറ്റണമെന്ന ആവശ്യവുമായി യുവതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്ക് നിപ സ്ഥിരീകരിച്ചതോടെ കേരളം വീണ്ടും നിപ്പ ഭീതിയിലാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് പടര്‍ന്നുപിടിച്ച നിപ്പയില്‍ 16 പേരാണ് മരിച്ചത്. കോഴിക്കോടിനെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് നിപ്പകാലം കടന്നുപോയത്. ഇപ്പോള്‍ വീണ്ടും അതേ ഭീതി കേരളത്തില്‍ പടരുകയാണ്. ഇതിനിടെയാണ് നിപ്പ കാലത്തെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് തീയെറ്ററില്‍ എത്താന്‍ ഒരുങ്ങുന്നത്. ഏഴിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. 

എന്നാല്‍ ജനങ്ങളില്‍ ആശങ്ക പടരുന്ന അവസ്ഥയില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണം എന്നാവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്അനുപമ ആനമങ്ങാട് എന്ന യുവതി. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അനുപമ ആഷിഖ് അബുവിനോടും ടീമിനോടും റിലീസ് മാറ്റണമെന്ന അഭ്യര്‍ത്ഥന നടത്തിയത്. നിപ്പ ഭീതി വീണ്ടു പടരുന്ന സ്ഥിതിക്ക്, വൈറസ് മൂവീ റിലീസ് ഇപ്പോള്‍ ചെയ്യുന്നതില്‍ ധാര്‍മികമായ ഒരു പ്രശ്‌നമുണ്ടെന്ന് വ്യക്തിപരമായി അഭിപ്രായപ്പെടുന്നു എന്നാണ് യുവതി പറയുന്നത്. കയ്യിലുള്ള റിസോഴ്‌സസ് ആരോഗ്യ വകുപ്പിന്റെ കാമ്പെയ്‌നുകളെ സഹായിക്കാന്‍ ഉപയോഗപ്പെടുത്താനും അവര്‍ ആവശ്യപ്പെട്ടു. 

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
 

ആഷിക് അബുവിനോടും ടീമിനോടും ഒരു അഭ്യര്‍ത്ഥനയുണ്ട്. നിപ്പ ഭീതി വീണ്ടു പടരുന്ന സ്ഥിതിക്ക്, വൈറസ് മൂവീ റിലീസ് ഇപ്പോള്‍ ചെയ്യുന്നതില്‍ ധാര്‍മികമായ ഒരു പ്രശ്‌നമുണ്ടെന്ന് വ്യക്തിപരമായി എനിക്കു തോന്നുന്നു. കയ്യിലുള്ള റിസോഴ്‌സസ് ആരോഗ്യ വകുപ്പിന്റെ കാമ്പെയ്‌നുകളെ സഹായിക്കാന്‍ ഉപയോഗപ്പെടുത്താന്‍ പറ്റുമെങ്കില്‍ അതാവും ഉചിതം.

ഒന്നാമത്, ആള്‍ക്കൂട്ടത്തിരക്ക് ഉണ്ടാക്കും വിധമുള്ള സിനിമാറിലീസുകളും മറ്റു പരിപാടികളും എല്ലാം തന്നെ തത്കാലം മാറ്റിവെക്കുന്നതാവും നല്ലത്. മറ്റൊന്ന്, സിനിമയില്‍ കാണിക്കുന്ന പലതും കൂടുതല്‍ പരിഭ്രാന്തി പടര്‍ത്താനും കാരണമായേക്കും എന്ന് ആശങ്കയുണ്ട്.

ഇപ്പോള്‍ നമുക്കു വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രതയാണ്. സിനിമയില്‍ സ്വാഭാവികമായും ഉള്‍പ്പെടുത്തുന്ന വൈകാരികതയും രോഗബാധിതരുടെ ചുറ്റുപാടുകളും മറ്റും മറിച്ചൊരു ഇഫക്ട് ഉണ്ടാക്കിയേക്കില്ലേ?

I think it is ethical to postpone the movie release until we have this under control, and we will. I don't know if this request will reach them somehow; just putting it here, hoping I won't be the only one who feels this way..........

Content Highlights: woman requests aashiq abu to postpone the release of virus movie on nipah outbreak kerala 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം