ചലച്ചിത്രം

'വല്ലപ്പോഴും അവരുടെ ചോറ്റുപാത്രത്തിലേക്ക് കൂടെ നോക്കണം, അവിടെ അറിയാന്‍ പറ്റും പലരുടെയും ജീവിതം'; നാന്‍ പെറ്റ മകന്‍ ട്രെയിലര്‍  

സമകാലിക മലയാളം ഡെസ്ക്

റണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന 'നാന്‍ പെറ്റ മകന്‍' സിനിമയുടെ ട്രെയിലര്‍ പുറത്ത്. അഭിമന്യുവിന്റെ കലാലയ കാലഘട്ടവും സ്വദേശമായ വട്ടവടയിലെ വിശേഷങ്ങളും ഉൾക്കൊള്ളിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ടുമിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 

സജി എസ് പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിനന്‍ ജോണാണ് അഭിമന്യുവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. 2012ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ താരമാണ് മിനന്‍ ജോണ്‍. 

നടന്‍ ശ്രീനിവാസനാണ് ചിത്രത്തില്‍ അഭിമന്യുവിന്റെ അച്ഛനായി അഭിനയിക്കുന്നത്. അമ്മയായി അഭിനയിക്കുന്നത് നടി സീമ ജി നായരാണ്. ജോയ് മാത്യു, സിദ്ധാര്‍ത്ഥ് ശിവ, മുത്തുമണി, സരയൂ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി